Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
തിളങ്ങിനിന്നേനെ!
കോഫി ഒരിറക്ക് കുടിച്ച് അവൾ കണ്ണുകളടച്ചു— തൻ്റെ ഭവനത്തിന് പതിനഞ്ചു നിലയ്ക്ക് മുകളിൽ തനിക്കായി കാത്തിരിക്കുന്ന ആ തണലിനെ ഓർത്ത് അവളുടെ ഹൃദയം വീണ്ടും വിങ്ങിത്തുടിച്ചു...
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണി.
ഇരുപത്തിയഞ്ചാം നിലയിലെ കൂറ്റൻ ചില്ലുജാലകങ്ങൾക്കപ്പുറം മിസ്സിസാഗ നഗരത്തെ മൂടി വെളുത്ത മഞ്ഞുകണങ്ങൾ കാറ്റിൽ ചുഴറ്റി വീശുന്നുണ്ടായിരുന്നു. പുറത്ത് സൂര്യപ്രകാശം പോലും തണുത്തുറഞ്ഞു നിൽക്കുന്ന ആ ഉച്ചനേരത്ത്, ഫ്ലാറ്റ് 2501-ലെ തുറന്ന അടുക്കളയിൽ നിന്ന് മലപ്പുറത്തിന്റെ തനതായ സുഗന്ധം ഒഴുകിപ്പരന്നു. നെയ്യിൽ മൂപ്പിച്ചെടുത്ത ചെറിയ ഉള്ളിയുടെയും, ഏലയ്ക്കയും പട്ടയും ചേർത്ത് ദം ഇട്ടുവെച്ച കോഴിബിരിയാണിയുടെയും, കുരുമുളകും കറിവേപ്പിലയും തേങ്ങാക്കൊത്തും ഇട്ട് കറുപ്പിച്ചെടുത്ത നാടൻ ബീഫ് വരട്ടിയതിന്റെയും കൊതിപ്പിക്കുന്ന മണം ക്രീം ആൻഡ് ഗോൾഡ് നിറത്തിലുള്ള ആ വിശാലമായ സ്വീകരണമുറിയിലാകെ നിറഞ്ഞുനിന്നു.
അടുക്കളയിലെ മാർബിൾ കൗണ്ടറിന് പിന്നിൽ നിന്ന് ജസ്‌ന അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. തൊട്ടരികിലായി, താൻ പാചകത്തിൽ വലിയ സഹായിയാണെന്ന ഭാവത്തിൽ ഷാഹിദും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. Bachelor ലൈഫ് ജീവിതത്തിൽ കുക്കിംഗ് അത്യാവശ്യം പരിചിതം ആയിരുന്നെങ്കിൽ ഷാഹിദിൻ്റെ രീതികൾ ജസ്നയിൽ നിന്ന് വ്യത്യസ്തമായിരുന്നു.
"ഇക്കാ... നിങ്ങൾ ആ കത്തി അവിടെ വെച്ചേ! ഇതിങ്ങനെ അരിഞ്ഞാൽ സാലഡല്ല, അവിയലിനുള്ള കഷ്ണങ്ങളാകും," ജസ്‌ന ചിരിച്ചുകൊണ്ട് അവന്റെ കയ്യിൽ നിന്ന് കത്തി വാങ്ങി. "നിങ്ങൾ പോയി ആ ഡൈനിംഗ് ടേബിളിലെ ഗ്ലാസ്സും പ്ലേറ്റുമൊക്കെ ഒന്ന് നിരത്തിവെച്ചാൽ മതി. അല്ലെങ്കിലും ഇക്കടെ ഫ്രെണ്ട്സ് വരുമ്പോൾ ഞാൻ ഉണ്ടാക്കിയ ഭക്ഷണം കണ്ട് അവന്മാരുടെ കണ്ണ് തള്ളണം!"
"പിന്നല്ലാതെ!" ഷാഹിദ് കയ്യിലെ ഉള്ളിമണം കഴുകിക്കളഞ്ഞ്, പിന്നിലൂടെ വന്ന് ജസ്‌നയുടെ തോളിൽ താടി വെച്ച് കൊഞ്ചി.
"കഴിഞ്ഞ
💬 Comments
View all comments