Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
രണ്ട് കൊല്ലമായിട്ട് ആ സ്കാർബറോയിലെ ഇരുണ്ട ബേസ്മെന്റിൽ കിടന്ന് രാത്രിയും പകലും വാൾമാർട്ടിലെ തണുത്ത ചിക്കനും ഇൻഡോമി നൂഡിൽസും തിന്ന് ജീവിച്ച പിള്ളേരാ അവന്മാര്! ഇന്ന് എന്റെ പൊന്നുവിന്റെ കൈപ്പുണ്യം കൂടി അറിഞ്ഞാൽ പിന്നെ ആഴ്ചതോറും ഇങ്ങോട്ട് വണ്ടി പിടിക്കും!"
അവന്റെ നിഷ്കളങ്കമായ ആവേശം കണ്ടപ്പോൾ ജസ്‌നയുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു. കുളിച്ച് വസ്ത്രം മാറി വരാനായി അവൾ അടുക്കളയിലെ തീയെല്ലാം അണച്ച് മാസ്റ്റർ ബെഡ്‌റൂമിലേക്ക് നടന്നു.
എന്നാൽ കുളി കഴിഞ്ഞ്, മുടി തോർത്തി അലമാര തുറന്നുനിന്ന നിമിഷം ജസ്‌നയുടെ കണ്ണുകളിൽ വികൃതി നിറഞ്ഞൊരു തിളക്കം മിന്നി. ഇന്നലെ രാവിലെ ഷാഹിദ് തനിക്ക് മുന്നിൽ നിരത്തിവെച്ച ആ 'കാനഡയിലെ വസ്ത്രനിയമം' അവളുടെ ഓർമ്മയിലേക്ക് വന്നു.
അപരിചിതർക്ക് മുന്നിൽ എത്രത്തോളം മോഡേൺ ആകാനും അവന് സന്തോഷമാണ്; എന്നാൽ സ്വന്തം നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിലോ? ആ ഇരട്ടത്താപ്പ് സ്വന്തം കണ്ണുകൊണ്ട് ഒരിക്കൽക്കൂടി പരീക്ഷിച്ചറിയാൻ അവൾ തീരുമാനിച്ചു.
ഇന്നലെ സ്ക്വയർ വൺ മാളിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ കൂട്ടത്തിൽ നിന്ന്, ശരീരവടിവുകൾ മനോഹരമായി എടുത്തുകാണിക്കുന്ന കടും പ്ലം നിറത്തിലുള്ള ഒരു ഇൻഡോ-വെസ്റ്റേൺ ട്യൂണിക്കാണ് അവൾ ഹാംഗറോടെ കയ്യിലെടുത്തത്.
കഴുത്ത് അല്പം വിടർന്നതും, അരക്കെട്ടിനോട് പാകത്തിന് ഒതുങ്ങുന്നതുമായ, വളരെ സ്റ്റൈലിഷായ ഒരു വേഷം.
അതും കയ്യിൽ പിടിച്ച് അവൾ പതിയെ സ്വീകരണമുറിയിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ നാപ്കിനുകൾ മടക്കിവെക്കുകയായിരുന്ന ഷാഹിദിനോട്, അങ്ങേയറ്റം സ്വാഭാവികമായി അവൾ ചോദിച്ചു:
"ഇക്കാ... ഞാൻ കുളി കഴിഞ്ഞു. ഇന്നലെ നമ്മൾ മാളിൽ നിന്ന് എടുത്ത ഈ ട്യൂണിക് ഇന്ന് വൈകുന്നേരം ഇട്ടാലോ? നല്ല ഭംഗിയുണ്ട് ഇത് കാണാൻ,
💬 Comments
View all comments