0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 56.1K

നക്ഷത്രക്കൂട്ടങ്ങൾ പോലെ മിന്നിത്തിളങ്ങി.

ഫയർപ്ലേസിലെ നേർത്ത അഗ്നിജ്വാലയുടെ ചൂടിൽ, വിശാലമായ കിടക്കയിലെ ചുളിഞ്ഞ തൂവെള്ള വിരിപ്പുകൾക്കിടയിൽ രോഹിത് കുമാറിന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ജസ്‌ന. തലേന്ന് യോർക്ക്‌വില്ലിലെ ക്ലിനിക്കിൽ വെച്ച് തങ്ങളുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ട നിമിഷം മുതൽ, ഇരുവർക്കുമിടയിലെ പ്രണയത്തിന് അന്നുവരെയുണ്ടായിരുന്നതിനേക്കാൾ ആഴവും തീവ്രതയും കൈവന്നിരുന്നു.

ഇന്നും ഉച്ചതിരിഞ്ഞുള്ള മണിക്കൂറുകൾ മുഴുവൻ അയാളുടെ കൈകളിൽ, യാതൊരു തിരക്കുമില്ലാതെ, അങ്ങേയറ്റം ആഴത്തിലും ആർദ്രതയിലും അലിഞ്ഞുചേർന്നതിന്റെ മധുരമുള്ള ആലസ്യം അവളുടെ ഓരോ ഞരമ്പിലും നിറഞ്ഞുനിന്നു.

പെട്ടെന്നാണ് കിടക്കയ്ക്കരികിലെ ചെറിയ ക്ലോക്കിലേക്ക് ജസ്‌നയുടെ നോട്ടം നീണ്ടത്—സമയം അഞ്ചുമണി കഴിഞ്ഞ് മുപ്പത്തിയഞ്ച് മിനിറ്റ്!

"അയ്യോ ഏട്ടാ! അഞ്ചര കഴിഞ്ഞു!" ജസ്‌ന ഞെട്ടി പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റിരുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ കറുത്ത മുടിയിഴകൾ നഗ്നമായ തോളുകളിലൂടെ ഒഴുകിയിറങ്ങി. "ഇക്ക ആറുമണിക്ക് മുൻപ് P2 പാർക്കിംഗിൽ എത്തും! ഞാൻ വേഗം താഴെ ഇറങ്ങിയില്ലെങ്കിൽ ആകെ കുഴപ്പമാകും!"

രോഹിത് കുമാർ ചിരിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ഒരിക്കൽക്കൂടി വലിച്ചടുപ്പിച്ചു. "ഇനിയും ഇരുപത്തിയഞ്ച് മിനിറ്റുണ്ടല്ലോ പെണ്ണേ... അഞ്ചു മിനിറ്റ് കൂടി ഇവിടെ കിടന്നാൽ ഒന്നും സംഭവിക്കില്ല." അയാളുടെ ചുണ്ടുകൾ അവളുടെ വെണ്ണക്കൽ കഴുത്തിലേക്കും, കൂടുതൽ നിറഞ്ഞുതുടുത്ത മാറിടങ്ങളുടെ മുകൾഭാഗത്തേക്കും പതിഞ്ഞു.

"വേണ്ട ഏട്ടാ, കുസൃതി കാട്ടല്ലേ.ഇനിയും ഏട്ടൻ എന്നെ ഉണർത്തിയ പിന്നെ നമ്മൾക്ക് ആവശ്യത്തിന് സമയം കിട്ടില്ല..!" ജസ്‌ന നാണവും കിതപ്പും കലർന്ന ചിരിയോടെ അയാളുടെ നെഞ്ചിൽ പതിയെ തള്ളി, കട്ടിലിൽ നിന്നെഴുന്നേറ്റു. "പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ താഴെ ഡോർ തുറക്കുന്ന ശബ്ദം കേൾക്കും. എന്നെ വിട്ടേ..."

രോഹിത് അല്പം മടിയോടെയാണെങ്കിലും അവളെ വിട്ടുകൊടുത്തു.

💬 Comments

View all comments