0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 48.8K

കണ്ണാടിയിലേക്ക് സൂക്ഷിച്ചുനോക്കി. കഴിഞ്ഞ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ തന്റെ ശരീരത്തിൽ വന്ന മാറ്റം ആ നീല വസ്ത്രത്തിൽ പകൽപോലെ വ്യക്തമായിരുന്നു. അവളുടെ മാറിടങ്ങൾ മുൻപത്തേക്കാൾ പ്രകടമായ വിധം ഭാരം വെച്ച്, കൂടുതൽ ഉരുണ്ടും നിറഞ്ഞും ഉയർന്നുനിൽക്കുന്നു. നേർത്ത കോട്ടൺ തുണി ചെറുതായി ഉരസുമ്പോൾ പോലും മുലക്കണ്ണുകളിൽ വല്ലാത്തൊരു വേദന കലർന്ന തരിപ്പും സെൻസിറ്റിവിറ്റിയും അവൾ അറിഞ്ഞു.

കണ്ണാടിയിൽ തെളിഞ്ഞ തന്റെ മുഖത്തിന് മുൻപൊരിക്കലുമില്ലാത്തൊരു തെളിച്ചവും, വെണ്ണക്കൽ കവിളുകളിൽ സ്വാഭാവികമായൊരു ഇളം ചുവപ്പും! അടിവയർ ഇപ്പോഴും ഒതുങ്ങിത്തന്നെയാണെങ്കിലും, ഇടുപ്പിന്റെ വടിവുകൾക്ക് ഒരു പുതിയ, മൃദുവായ കൊഴുപ്പ് കൈവന്നതുപോലെ അവൾക്ക് തോന്നി.

ആ ഇറുകിയ ടോപ്പ് ഊരിമാറ്റി അയഞ്ഞ ഒരു സ്വെറ്റർ ഇടുമ്പോഴും, സ്വന്തം ശരീരത്തിനുള്ളിൽ പുകയുന്ന ആ വിചിത്രമായ ഇളംചൂടും അസ്വസ്ഥതയും അവളെ അമ്പരപ്പിച്ചു.

അന്ന് വൈകുന്നേരം ആറരയോടെ ഷാഹിദ് ഓഫീസിൽ നിന്നെത്തി. കാനഡയിലെ തണുപ്പിൽ ജോലി ചെയ്തു തളർന്നു വന്ന ഭർത്താവിന് അവൾ ചൂട് ചായയും ഉള്ളിവടയും ഉണ്ടാക്കിക്കൊടുത്തു. അത്താഴം കഴിച്ച്, രാത്രി ഒൻപതുമണിയോടെ ഇരുവരും സ്വീകരണമുറിയിലെ ക്രീം വെൽവെറ്റ് സോഫയിൽ ഇരിക്കുകയായിരുന്നു.

കയ്യിലെ ഗ്ലാസ്സിൽ നിന്ന് ക്രാൻബെറി ജ്യൂസ് അല്പാല്പമായി കുടിക്കുകയായിരുന്ന ജസ്‌നയെ ഷാഹിദ് കുറച്ചുനേരം നിശ്ശബ്ദനായി ശ്രദ്ധിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ അവളുടെ ആ ചെറിയ നീറ്റൽ മാറുന്നതിന് വേണ്ടി ഷാഹിദ് ക്ഷമയോടെ കാത്തിരിക്കുകയാണ്. രാത്രികളിൽ അവളുടെ ആ മധുരമുള്ള സ്നേഹശാസനകൾക്കും, മൃദുവായ കൈകളുടെ ലാളനയ്ക്കും കീഴടങ്ങി ഉറങ്ങുന്നത് അവന് വല്ലാത്തൊരു പുതിയ ലഹരിയായി മാറിയിരുന്നുവെങ്കിലും, ഒരു ഭർത്താവെന്ന നിലയിൽ അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആത്മാർത്ഥമായ ആശങ്ക അവനെ അലട്ടിത്തുടങ്ങിയിരുന്നു.

"പൊന്നൂ... സത്യം പറ ഡാ, ആ

💬 Comments

View all comments