0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 49.2K

നീറ്റലും വേദനയും ഇപ്പോഴും മാറിയില്ലേ?" ഷാഹിദ് അവളുടെ കൈപ്പത്തി തന്റെ കയ്യിലെടുത്ത്, നെറ്റിയിൽ തൊട്ടുനോക്കിക്കൊണ്ട് ചോദിച്ചു. "ഇന്ന് നാലാമത്തെ ദിവസമായില്ലേ? ഫാർമസിയിൽ നിന്ന് ഞാൻ കൊണ്ടുവന്ന ആ സാധാരണ ഗുളിക കഴിച്ചിട്ടും കുറവില്ലെങ്കിൽ നമ്മൾ ഒരു ഡോക്ടറെ കാണണ്ടേ ഡാ?"

ജസ്‌ന വളരെ സ്വാഭാവികമായി, നേർത്തൊരു ക്ഷീണം അഭിനയിച്ചുകൊണ്ട് അവന്റെ തോളിലേക്ക് തലചായ്ച്ചു. "കുറവൊക്കെ ഉണ്ട് ഇക്കാ... പക്ഷേ രാത്രിയാകുമ്പോൾ ഇപ്പോഴും ചെറിയൊരു അസ്വസ്ഥതയും നീറ്റലും പോലെ തോന്നുന്നുണ്ട്. അതുകൊണ്ടല്ലേ ഇക്കയെ ഞാൻ അടുപ്പിക്കാതെ പിടിച്ചുനിർത്തുന്നത്... എനിക്ക് എന്റെ ഇക്കയെ സങ്കടപ്പെടുത്താൻ തോന്നിയിട്ടല്ല ട്ടോ."

"അയ്യോ, നീയെന്താ പൊന്നൂ അങ്ങനെ പറയുന്നത്? നിന്റെ ആരോഗ്യമല്ലേ എനിക്ക് ഏറ്റവും വലുത്!" ഷാഹിദ് ഉടൻതന്നെ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ഉമ്മവെച്ചു. എന്നിട്ട് ചെറിയൊരു ആശങ്കയോടെ നെടുവീർപ്പിട്ടു: "പക്ഷേ ഇവിടുത്തെ ഒരു വലിയ തലവേദന എന്താണെന്ന് നിനക്കറിയില്ലല്ലോ പൊന്നൂ... നമ്മുടെ നാട്ടിലെപ്പോലെ എപ്പോൾ വേണമെങ്കിലും കയറിച്ചെന്ന് ഒരു നല്ല ഡോക്ടറെ കാണാൻ പറ്റുന്ന സിസ്റ്റമല്ല കാനഡയിലേത്! ഇവിടെ ഒരു നല്ല ഫാമിലി ഡോക്ടറെ കിട്ടണമെങ്കിൽ മാസങ്ങളോളം വെയിറ്റിംഗ് ലിസ്റ്റിൽ കിടക്കണം! ഇനി വാക്ക്-ഇൻ ക്ലിനിക്കിലോ എമർജൻസിയിലോ പോയാൽ അഞ്ചാറു മണിക്കൂർ കാത്തിരിക്കണം, അവിടെയുള്ള ജൂനിയർ ഡോക്ടർമാർ വല്ല ആന്റിബയോട്ടിക്കും എഴുതിത്തന്ന് പറഞ്ഞുവിടും. നിനക്ക് വേണ്ടത് നല്ല അനുഭവപരിചയമുള്ള ഒരു ലേഡി ഡോക്ടറെയാണ്!"

കുറച്ചുനേരം ആലോചിച്ച ശേഷം ഷാഹിദിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.

"ഒരു കാര്യം ചെയ്യാം പൊന്നൂ... നാളെ രാവിലെ ഓഫീസിൽ ചെന്നിട്ട് ഞാൻ രോഹിത് ഏട്ടനോട് ഒന്ന് ചോദിക്കാം! ഏട്ടന് ഇവിടെ ടൊറന്റോയിലെ ഏറ്റവും വലിയ ഡോക്ടർമാരെയൊക്കെ നേരിട്ട് പരിചയമുണ്ടാവും.

💬 Comments

View all comments