Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
ഏട്ടാ?! അത്രയും വലിയൊരു ഡോക്ടറുടെ അടുത്ത് നമുക്ക് അപ്പോയിന്റ്മെന്റ് കിട്ടുമോ?"
രോഹിത് ഒരു പുഞ്ചിരിയോടെ തന്റെ സ്വകാര്യ ഫോണെടുത്ത് സ്പീഡ് ഡയലിൽ ഒരു നമ്പർ അമർത്തി. രണ്ട് റിംഗിനുള്ളിൽ മറുതലയ്ക്കൽ നിന്ന് അങ്ങേയറ്റം കുലീനവും സൗമ്യവുമായ ഒരു സ്ത്രീശബ്ദം കേട്ടു.
"Hello Dr. Indira, Rohith here... How have you been?" രോഹിത് തന്റെ പതിവ് ഗാംഭീര്യമുള്ള ഇംഗ്ലീഷിൽ സംസാരിച്ചുതുടങ്ങി. "I need a personal favor. My executive officer Shahid's wife, Jasna, just arrived from India last week. She's having some minor post-travel discomfort, and I want her under the absolute best care here in Toronto. Could you open a priority file for Mrs. Jasna Shahid right away?"
മറുതലയ്ക്കൽ നിന്ന് ഡോക്ടർ ഇന്ദിരയുടെ ഊഷ്മളമായ മറുപടി കേട്ട ശേഷം, അടുത്ത ആഴ്ചത്തേക്ക് ഒരു ഔദ്യോഗിക ചെക്കപ്പ് സ്ലോട്ട് ഉറപ്പിച്ചുകൊണ്ട് രോഹിത് ഫോൺ വെച്ചു.
"കഴിഞ്ഞു ഷാഹിദേ," രോഹിത് ഫോൺ മേശപ്പുറത്തുവെച്ച് അവനെ നോക്കി പുഞ്ചിരിച്ചു. "ഡോക്ടർ ഇന്ദിര ഇപ്പോൾത്തന്നെ ജസ്നയുടെ പേരിൽ ഫയൽ ഓപ്പൺ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നിന്റെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് കാർഡ് നമ്പർ എച്ച്.ആറിൽ നിന്ന് അവരുടെ ക്ലിനിക്കിലേക്ക് അയച്ചോളും. നിനക്കൊട്ടും ടെൻഷൻ വേണ്ട, ഇനി മുതൽ ജസ്നയുടെ എല്ലാ മെഡിക്കൽ കാര്യങ്ങളും ഡോക്ടർ ഇന്ദിര നേരിട്ട് നോക്കിക്കോളും!"
"എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല രോഹിത് ഏട്ടാ..." ഷാഹിദ് കസേരയിൽ നിന്ന് എഴുന്നേറ്റ് വികാരാധീനനായി
💬 Comments
View all comments