Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
പറഞ്ഞു. "ഒരു സ്വന്തം കൂടപ്പിറപ്പിനെപ്പോലെയല്ലേ ഏട്ടൻ ഞങ്ങളെ രണ്ടാളെയും നോക്കുന്നത്! ഞാൻ ഇപ്പോൾത്തന്നെ പൊന്നുവിനെ വിളിച്ച് ഈ സന്തോഷവാർത്ത പറയട്ടെ!"
അന്ധമായ ഭക്തിയോടെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങിപ്പോകുന്ന ഷാഹിദിനെ നോക്കി, രോഹിത് കുമാർ കസേരയിലേക്ക് ചാരിയിരുന്ന് നിഗൂഢമായി പുഞ്ചിരിച്ചു—തന്റെ കുഞ്ഞിന്റെ യഥാർത്ഥ ജനനരഹസ്യം കാക്കാനുള്ള ഏറ്റവും ഭദ്രമായ കോട്ട, ഷാഹിദിന്റെ തന്നെ ആവശ്യപ്രകാരം ഇതാ പണിതുയർത്തപ്പെട്ടിരിക്കുന്നു!
ബുധനാഴ്ച രാവിലെ ഒൻപതര മണി.
ഷാഹിദ് പതിവുപോലെ തന്റെ കറുത്ത സെഡാനുമായി ഓഫീസിലേക്ക് പോയി ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ, ഫ്ലാറ്റ് 2501-ലെ മാസ്റ്റർ ബെഡ്‌റൂമിലെ വാക്ക്-ഇൻ ക്ലോസറ്റിലെ ആ സ്വർണ്ണവരയുള്ള കണ്ണാടിപ്പാനൽ നിശ്ശബ്ദമായി തെന്നിമാറി.
തണുപ്പിനെ പ്രതിരോധിക്കാൻ ഇളം ബീജ് നിറത്തിലുള്ള നീളൻ വൂൾ കോട്ടും, കഴുത്തിൽ മൃദുവായ സ്കാർഫും ധരിച്ച് ജസ്‌ന ആ സ്വകാര്യ ലിഫ്റ്റിലേക്ക് കയറി. നിമിഷങ്ങൾക്കുള്ളിൽ നാൽപ്പതാം നിലയിലെ പെന്റ്ഹൗസ് ഫോയറിൽ എത്തിയ അവളെ, കറുത്ത ടർട്ടിൽനെക്ക് സ്വെറ്ററും ചാരനിറത്തിലുള്ള നീളൻ ഓവർകോട്ടും ധരിച്ച് തയ്യാറായി നിന്നിരുന്ന രോഹിത് കുമാർ കാത്തിരിപ്പുണ്ടായിരുന്നു.
"റെഡിയായോ എന്റെ അമ്മക്കുട്ടി?" രോഹിത് അവളെ തന്നിലേക്ക് ചേർത്തുപിടിച്ച് അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു.
"പേടിയാവുന്നുണ്ട് ഏട്ടാ... ആദ്യമായിട്ടല്ലേ സ്കാൻ ചെയ്യാൻ പോകുന്നത്. ഇക്കയോട് ഇതു വരെ ഒന്നും പറഞ്ഞിട്ടും ഇല്ല..," ജസ്‌ന അയാളുടെ കോട്ടിന്റെ കോളറിൽ വിരലുകൾ കോർത്തുകൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ഞാൻ കൂടെയില്ലേ പൊന്നൂ? ഒന്നും പേടിക്കണ്ട, വാ..."
താമസക്കാരുടെ ഒരു നിലയിലും നിർത്താത്ത ആ പ്രത്യേക വി.ഐ.പി എലിവേറ്ററിലൂടെ അവർ ഇരുവരും നേരെ താഴത്തെ മതിൽകെട്ടിയ സ്വകാര്യ ഗ്യാരേജ് ബേയിലേക്ക് ഇറങ്ങി. അവിടെ കാത്തുകിടന്നിരുന്ന, കറുത്ത ടിന്റഡ്
💬 Comments
View all comments