Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
ഫ്ലാറ്റ് 2501-ന്റെ പ്രധാന വാതിൽ അകത്തുനിന്ന് അടഞ്ഞ നിമിഷം തന്നെ, പുറത്തെ ഫെബ്രുവരിയിലെ കനത്ത തണുപ്പും മഞ്ഞുകാറ്റും പിന്നിലായി. ഇരുപത്തിയഞ്ചാം നിലയിലെ വലിയ ചില്ലുജാലകങ്ങൾക്ക് പുറത്ത്, വൈകുന്നേരത്തിന്റെ മങ്ങിയ നീലവെളിച്ചത്തിലൂടെ തൂവെള്ള മഞ്ഞുകണങ്ങൾ അലസമായി പൊഴിഞ്ഞുകൊണ്ടിരുന്നു.
യോർക്ക്‌വില്ലിലെ ഡോക്ടർ ഇന്ദിരാ റാവുവിന്റെ ക്ലിനിക്കിൽ നിന്ന് മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ അവർ. എന്നാൽ വാതിൽ കടന്ന് അകത്തേക്ക് കാലെടുത്തുവെച്ചതു മുതൽ ഷാഹിദിന്റെ പെരുമാറ്റം കണ്ടാൽ, ജസ്‌ന നടക്കുന്നത് വെറും തറയിലല്ല, മറിച്ച് ഏതോ പളുങ്കുപാത്രത്തിന് മുകളിലാണെന്ന് തോന്നിപ്പോകുമായിരുന്നു!
"അയ്യോ പൊന്നൂ... കുനിഞ്ഞ് ആ ബൂട്ട്സിന്റെ ലെയ്സ് അഴിക്കണ്ട ഡാ! അവിടെ ആ കസേരയിൽ ഇരിക്ക്, ഞാൻ ഊരിത്തരാം!"
ജസ്‌ന വല്ലതും പറയും മുൻപേ, ഷാഹിദ് ധൃതിയിൽ അവളുടെ കനത്ത വിന്റർ കോട്ട് തോളുകളിൽ നിന്ന് വളരെ സൂക്ഷിച്ച് ഊരിയെടുത്തു. തുടർന്ന് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് അവളുടെ ഫർ ബൂട്ട്സ് ഓരോന്നായി അഴിച്ചുമാറ്റി, അവളെ കൈപിടിച്ച് സ്വീകരണമുറിയിലെ ക്രീം വെൽവെറ്റ് സോഫയിലേക്ക് ഇരുത്തി. അതുകൊണ്ടും തൃപ്തി വരാതെ, അടുത്തിരുന്ന രണ്ട് മൃദുവായ കുഷ്യനുകൾ എടുത്ത് അവളുടെ പുറംഭാഗത്ത് ഭദ്രമായി വെച്ചുകൊടുത്തു.
"ഇക്കാ... എനിക്ക് ഒരു കുഴപ്പവുമില്ല, വെറും തളർച്ചയായിരുന്നില്ലേ? ഇങ്ങനെ പേടിക്കാനൊന്നുമില്ല!" ജസ്‌ന ചിരിയടക്കിക്കൊണ്ട് പറഞ്ഞു.
"തളർച്ചയോ?! എന്റെ പൊന്നൂ, നിന്റെ വയറ്റിൽ ഇപ്പോൾ കുഞ്ഞുവാവ വളരുകയാണ്! ഇനി മുതൽ നീ നല്ല പോലെ ശ്രദ്ധിക്കണം.!"
ഷാഹിദ് അടുക്കളയിലേക്ക് ഓടിപ്പോയി ഇളം ചൂടുവെള്ളവുമായി തിരികെ വന്ന് അവളുടെ തൊട്ടരികിൽ ഇരുന്നു. ക്ലിനിക്കിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ആ ചെറിയ പേടിയും രോഹിത് ഏട്ടനെക്കുറിച്ചുള്ള ടെൻഷനുമെല്ലാം, ഫ്ലാറ്റിലെത്തിയതോടെ വീണ്ടും അവന്റെ ഉള്ളിലെ ആ പരിഹാസ്യമായ പുരുഷാഭിമാനത്തിന്
💬 Comments
View all comments