0%

Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]

Author : Shanushinu Read All Parts 54.6K

അയഞ്ഞ കോട്ടൺ സൽവാറിനുള്ളിൽ ഒതുങ്ങിനിന്നിരുന്ന ആ പെൺകുട്ടിയായിരുന്നില്ല മുന്നിൽ; ആ മിനുസമുള്ള തുണിക്കുള്ളിൽ അവളുടെ പൂത്തുലഞ്ഞ ശരീരവടിവുകളും, നേർത്ത സ്കാർഫിലൂടെ വെളിച്ചത്തിൽ തെളിയുന്ന നിറഞ്ഞ ആകാരഭംഗിയും, തോളുകളിലൂടെ ഒഴുകിക്കിടക്കുന്ന കറുത്ത മുടിയിഴകളും, കുളിർമ്മയുള്ള ആ പുഞ്ചിരിയും കണ്ടതും മൂന്നുപേരുടെയും ചുവടുകൾ ഒന്ന് പതറി.

ആദ്യം സമനില വീണ്ടെടുത്തത് രാഹുലായിരുന്നു. അവൻ വളരെ സ്വാഭാവികമായി പുഞ്ചിരിച്ചുകൊണ്ട് കയ്യിലെ ഗിഫ്റ്റ് ബാഗ് ജസ്‌നയ്ക്ക് നേരെ നീട്ടി. "കൺഗ്രാജുലേഷൻസ് ജസ്‌നാ! ഷാഹിദ് രാവിലെ വിളിച്ചുപറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് സന്തോഷമായി."

"താങ്ക്യൂ രാഹുൽ... വരൂ, എല്ലാവരും വന്നിരിക്ക്," ജസ്‌ന സ്വന്തം കൂടപ്പിറപ്പുകളോട് സംസാരിക്കുന്നത്ര ഊഷ്മളതയോടെയും ലാളിത്യത്തോടെയും അവരെ സ്വീകരിച്ചു. " ബാങ്കിന് ഇനി അഞ്ചു മിനിറ്റേയുള്ളൂ. ഇക്കയ്ക്കും മൻസൂറിനും നോമ്പ് തുറക്കാനുള്ളതൊക്കെ മേശപ്പുറത്ത് എടുത്തുവെച്ചിട്ടുണ്ട്. അജിംസും രാഹുലും വെറുതെ ഇരിക്കണ്ട, നല്ല ചൂട് പഴംപൊരിയും ഉന്നക്കായയുമുണ്ട്— ഓരോന്ന് എടുത്തു കഴിച്ചു തുടങ്ങിക്കോ!"

"അതുമതി പൊന്നു! ഞങ്ങളെന്തായാലും അതിന് വേണ്ടി തന്നെയാ കാത്തിരുന്നത്," അജിംസ് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് നടന്നു.

മിനിറ്റുകൾക്കുള്ളിൽ സൂര്യൻ ഒന്റാറിയോ തടാകത്തിന്റെ ചക്രവാളത്തിലേക്ക് താഴ്ന്നു. ഷാഹിദും മൻസൂറും ഈന്തപ്പഴവും തണുത്ത വെള്ളവും കുടിച്ച് നോമ്പ് തുറന്നു. അരമണിക്കൂറിനുള്ളിൽ, മഞ്ഞുവീഴുന്ന ആ സന്ധ്യയിൽ ഡൈനിംഗ് ടേബിളിന് ചുറ്റും ആവി പറക്കുന്ന നൈസ് പത്തിരിയും തേങ്ങാപ്പാൽ കുറുകിയ മട്ടൻ സ്റ്റ്യൂവും സ്വർണ്ണനിറമുള്ള ഉന്നക്കായകളും നിരന്നതോടെ, തുടക്കത്തിലെ ആ ചെറിയ പതർച്ചയെല്ലാം അലിഞ്ഞില്ലാതായി. തികച്ചും സ്വതന്ത്രവും, ഹൃദ്യവും, ചിരി പടർത്തുന്നതുമായ ഒരു മലയാളി സൗഹൃദക്കൂട്ടായ്മയായി ആ സന്ധ്യ മാറി.

"സത്യം പറ ജസ്‌നാ, നമ്മുടെ മഞ്ചേരിയിലെ ആ ചൂടും വെയിലും

💬 Comments

View all comments