0%

Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]

Author : Shanushinu Read All Parts 55.3K

വിട്ട് ഈ മൈനസ് പതിനഞ്ചിലേക്ക് വന്നിറങ്ങിയപ്പോൾ ആദ്യം കിളി പോയില്ലേ?" പത്തിരിയിലേക്ക് മട്ടൻ സ്റ്റ്യൂ ഒഴിച്ചുകൊണ്ട് രാഹുൽ ചിരിയോടെ ചോദിച്ചു.

"കിളി പോയോ എന്നോ രാഹുൽ!" ജസ്‌ന മനസ്സുതുറന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "നാട്ടിൽ വൃശ്ചികമാസത്തിൽ ചെറിയൊരു തണുപ്പ് വരുമ്പോൾ തന്നെ നമ്മളൊക്കെ തലയിൽ ഷാളും സ്വെറ്ററുമൊക്കെ ചുറ്റി വിറച്ചുനടക്കും. ഇവിടെ വന്നിറങ്ങി രണ്ടാം ദിവസം ജനാലയിലൂടെ നോക്കിയപ്പോൾ ഒരു സായിപ്പ് മൈനസ് പത്തിൽ വെറും ഷോർട്ട്സും ഹൂഡിയും ഇട്ട് പട്ടിയെയും കൊണ്ട് നടക്കുന്നു! എനിക്ക് ശരിക്കും കണ്ണ് തള്ളിപ്പോയി!"

എല്ലാവരും പൊട്ടിച്ചിരിച്ചു. അജിംസ് വായിലെ ഉന്നക്കായ ചവച്ചുകൊണ്ട് ഷാഹിദിനെ നോക്കി കണ്ണിറുക്കി. "അല്ല ജസ്‌നാ, ഇവൻ അവിടെ നാട്ടിൽ ചെന്ന് എന്തൊക്കെ തള്ളിമറിച്ചിട്ടാണോ നിന്നെ കെട്ടിക്കൊണ്ടുവന്നത്! ഇവന്റെ പഴയ സ്കാർബറോ പാചകകഥകൾ വല്ലതും ഇവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ?"

"എടാ തെണ്ടീ, വെറുതെ പഴയ ഫയലുകളൊന്നും തുറക്കണ്ട ട്ടോ!" ഷാഹിദ് ചിരിച്ചുകൊണ്ട് അജിംസിന്റെ തോളിൽ തട്ടി.

"ഇല്ല, കേൾക്കട്ടെ അജിംസ്!" ജസ്‌ന കൗതുകത്തോടെ മേശയിലേക്ക് അല്പം ചാഞ്ഞിരുന്നു. "ഇക്ക ഇവിടെ എപ്പോഴും പറയുന്നത് പണ്ട് സ്കാർബറോയിൽ തനിയെ ചിക്കൻ കറിയൊക്കെ വെച്ച് തകർത്തിരുന്നു എന്നാണ്!"

"ചിക്കൻ കറിയല്ല പൊന്നു, കരിങ്കൽ കറി!" അജിംസ് പൊട്ടിച്ചിരിച്ചു. "ഒരിക്കൽ ഇവൻ ചോറ് വെക്കാൻ വെള്ളം അളക്കാൻ മറന്നിട്ട്, അവസാനം പാത്രത്തിൽ നിന്ന് കോരിയെടുക്കുമ്പോൾ കഞ്ഞി ആയിട്ടുണ്ടായിരുന്നു! ആഴ്ചയിൽ അഞ്ചു ദിവസവും വാൾമാർട്ടിൽ നിന്ന് വാങ്ങുന്ന ഇൻഡോമി നൂഡിൽസായിരുന്നു ഞങ്ങളുടെ ജീവൻ. ആ ഷാഹിദിന്റെ ഇപ്പോഴത്തെ ഒരു റോയൽ അപ്‌ഗ്രേഡ് കണ്ടോ—ഇരുപത്തിയഞ്ചാം നിലയിൽ കൊട്ടാരം പോലത്തെ ഫ്ലാറ്റും, മുന്നിൽ ഫൈവ്-സ്റ്റാർ മട്ടൻ സ്റ്റ്യൂവും!

💬 Comments

View all comments