0%

Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]

Author : Shanushinu Read All Parts 124.2K

കേട്ടതും ഉമ്മയുടെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞു. "അങ്ങനെ പറയെന്റെ മോനെ. ഇയ്യ് വിഷമിക്കേണ്ട, എല്ലാം നല്ല രീതിയിൽ നടക്കും," ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

ബാക്കി കാര്യങ്ങൾ സംസാരിച്ച് ഫോൺ വെക്കാൻ നേരം, ഇത്രയും നേരം മനസ്സിൽ അടക്കിവെച്ച ആ ചോദ്യം ഷാഹിദ് ഒടുവിൽ പുറത്തെടുത്തു. വളരെ നിസ്സാരമായി ചോദിക്കുന്നതുപോലെ അവൻ ഉമ്മയോട് ചോദിച്ചു.

"അല്ല ഉമ്മാ... ഈ ഫോട്ടോ ഞാൻ കണ്ടു. എല്ലാം സംസാരിച്ചു. പക്ഷെ ഇതിനിടയിൽ ഈ കുട്ടിയുടെ പേരെന്താണെന്ന് ഉപ്പ പറഞ്ഞില്ല. എന്താ ഇവളുടെ പേര്?"

ഉമ്മ വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, "അവളുടെ പേര്... ജസ്ന."

"ജസ്ന..." ഷാഹിദ് അതൊന്ന് പതിയെ ഉരുവിട്ടു.

"നല്ല പേരല്ലേ? പൊന്നു എന്നാണ് എല്ലാവരും വിളിക്കുന്നത്. പിന്നേ, ഉപ്പ ഇതാ ഇറങ്ങാന്. അപ്പൊ ഉപ്പ വന്നിട്ട് ഞാൻ ബാക്കി കാര്യങ്ങൾ ഉപ്പയോട് പറഞ്ഞ് ശരിയാക്കാൻ പറയാം.

എൻറെ കുട്ടി പോയിട്ട് ഉറങ്ങാൻ നോക്ക് ഞാൻ പോയി നിസ്കരിക്കട്ടെ. ."

"ശരി ഉമ്മാ, എന്നാ ഞാൻ പിന്നെ വിളിക്കാം."

കഴിഞ്ഞ രാത്രി മുതൽ എത്ര തവണ ആ ഫോട്ടോയിലേക്ക് നോക്കിയെന്ന് അവന് തന്നെ ഒരു കണക്കുമില്ല. സൂം ചെയ്ത് അവളുടെ വിടർന്ന കണ്ണുകളിലേക്കും, ഒരു തരി മേക്കപ്പില്ലാത്ത ആ നിഷ്കളങ്കമായ മുഖത്തേക്കും അവൻ വീണ്ടും വീണ്ടും നോക്കി.

നീല ഷാൾ കൊണ്ട് നന്നായി മറച്ചിട്ടുണ്ടെങ്കിലും, ആ തുണിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ സ്തനങ്ങളുടെയും അരക്കെട്ടിന്റെയും വടിവ് എങ്ങനേലും മനസ്സിലാക്കി എടുക്കാൻ പറ്റുമോ എന്നറിയാൻ അവൻ വീണ്ടും വീണ്ടും സൂം ചെയ്തു നോക്കി...

എന്തായാലും കല്യാണം കഴിച്ച് സ്വന്തം പെണ്ണ്

💬 Comments

View all comments