Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
എന്നാണ് ശരിയാവുന്നത് എന്നറിയില്ലല്ലോ."
ഷാഹിദ് തന്റെ ന്യായങ്ങൾ നിരത്തിക്കൊണ്ടിരുന്നു. ഉള്ളിൽ എങ്ങനെയെങ്കിലും ഈ കല്യാണം നടക്കണേ എന്ന പ്രാർത്ഥനയാണെങ്കിലും, പുറമേക്ക് അവൻ വലിയ കാര്യഗൗരവം നടിച്ചു.
"അതൊന്നും ഓർത്ത് നീ ബേജാറാവണ്ട," ഉപ്പയുടെ സ്വരത്തിൽ അത് തീരുമാനമായിക്കഴിഞ്ഞിരുന്നു. "അവളിവിടെ ഞങ്ങളുടെ കൂടെ, നിന്റെ ഉമ്മാന്റെ കൂടെ നിന്നോളും. നിനക്ക് എപ്പോഴാണോ അങ്ങോട്ട് കൊണ്ടുപോകാൻ പറ്റുന്നത്, നിന്റെ ജോലീം കാര്യങ്ങളൊക്കെ ശരിയാവുന്നത്...
അപ്പോൾ കൊണ്ടുപോയാൽ മതി. അതോർത്ത് ഈ ആലോചന തന്നെ വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ലല്ലോ. പിന്നെ കല്യാണം നമുക്ക് കുറച്ചു കഴിഞ്ഞിട്ട് ആക്കാം, തൽക്കാലം നിശ്ചയം മാത്രം കഴിച്ചിടാം.
ചിലവിന്റെ കാര്യമൊന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട, അതൊക്കെ ഇവിടെ ഞാൻ ഏർപ്പാടാക്കാം. നീ ഈ മാസം അവസാനം നിന്റെ ജോലിയിൽ നിന്ന് ലീവ് കിട്ടുമോ എന്ന് നോക്ക്.
ഞാൻ എന്തായാലും ഇന്ന് തന്നെ ബഷീർക്കയോട് കാര്യങ്ങൾ സംസാരിച്ച് ഇതൊന്ന് ഉറപ്പിക്കട്ടെ."
കുറച്ചുനേരം കൂടി വലിയ ചിന്തയിലാണെന്ന പോലെ ഷാഹിദ് സ്ക്രീനിലേക്ക് നോക്കി മടിച്ചുനിൽക്കുന്നത് അഭിനയിച്ചു. ഒടുവിൽ പതിയെ ആയുധം വെച്ചു കീഴടങ്ങുന്ന പോലെ പറഞ്ഞു..
"ശരി... ഉപ്പയ്ക്കും ഉമ്മയ്ക്കും അത്ര നിർബന്ധമാണെങ്കിൽ പിന്നെ ഞാനായിട്ട് എന്ത് പറയാനാ. ഉപ്പാടെ ഇഷ്ടം പോലെ ചെയ്യ്. ഞാൻ എന്തായാലും നാളെ ഡ്യൂട്ടിക്ക് പോവുമ്പോ ലീവിന്റെ കാര്യം മാനേജറോട് ചോദിക്കാം.
പിന്നെ ലീവ് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ ട്ടോ. ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലി പോയാൽ പിന്നെ ഇവിടെ ജീവിക്കാൻ ഭയങ്കര പാടാ.
പുതിയതൊന്ന് കിട്ടാൻ ഇപ്പൊ എന്ത് ബുദ്ധിമുട്ടാണെന്ന് ഉപ്പയ്ക്ക് അറിയാലോ. "
ഷാഹിദിൻ്റെ സമ്മതം
💬 Comments
View all comments