Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
ഫോട്ടോ ഒക്കെ ഞാൻ കണ്ടു. കുഴപ്പല്യാ. പക്ഷെ എനിക്ക് ഇപ്പോഴേ ഈ കല്യാണത്തിന് വലിയ താല്പര്യമൊന്നും ഇല്ല.
ഇവിടെ എനിക്കൊരു ഫുൾ ടൈം ജോലി പോലും ശരിയായിട്ടില്ല. അപ്പോഴേക്കും ഇതൊക്കെ വേണോ? ഒരു രണ്ടു കൊല്ലം കഴിഞ്ഞ് ഞാൻ ഒന്ന് രണ്ടുകാലിൽ നിന്നിട്ട് പോരേ ഈ കല്യാണപ്പരപാട്യൊക്കെ?" അവൻ മനപ്പൂർവ്വം ഒരു മടി അഭിനയിച്ചു.
അപ്പോഴേക്കും പുറകിൽ നിന്ന് ഉപ്പ വന്നു ഫോൺ വാങ്ങി സ്ക്രീനിലേക്ക് നോക്കി. ഉപ്പ ഷർട്ട് ധരിച്ചു , തോളത്തൊരു തോർത്തും ഇട്ട് പള്ളിയിലോട്ട് ഇറങ്ങാൻ ഉള്ള പരിപാടിയാണെന്ന് ഷാഹിദിന് മനസ്സിലായി.
"എന്താ ഷാഹിദേ, നീ വല്ലാത്തൊരു വർത്താനം ആണല്ലോ പറയ്ന്നത്. ഈ ജോലിയും കാര്യങ്ങളും ഒക്കെ ഇങ്ങനെയൊക്കെ തന്നെ പോകും. അതൊക്കെ ഇന്നല്ലെങ്കിൽ നാളെ ശരി ആകും.
നല്ലൊരു ആലോചന വരുമ്പോൾ അത് നമ്മളായിട്ട് കളയരുത്." ഉപ്പയുടെ ശബ്ദത്തിൽ ഒരു കാരണവരുടെ ഗാംഭീര്യമുണ്ടായിരുന്നു. "ബഷീർക്ക വഴി വന്ന ആലോചനയായതുകൊണ്ട് എനിക്ക് വേറെയൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല.
നല്ല തറവാടാ, ദീനുള്ള കുട്ടിയാ... നല്ല അച്ചടക്കവും, അനുസരണയും ഒക്കെ ഉള്ള നല്ല ഒതുക്കമുള്ള പെണ്ണ്. കാണാനും നല്ല ചൊറുക്കുണ്ട്. നീ ഇപ്പൊ ഒരു സമ്മതം പറ. ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം."
"അല്ല ഉപ്പാ, എനിക്കൊരു ഫുൾ ടൈം ജോലി കിട്ടാതെ ഇവിടെ പി ആർ (PR) അപ്ലൈ ചെയ്യാൻ പറ്റില്ലല്ലോ. ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലി വെച്ച് എങ്ങനെയോ ആണ് ചിലവ് കഴിഞ്ഞുപോവുന്നത്.
പിന്നെ കല്യാണം കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് തിരിച്ചുപോന്നാൽ, അവൾ അവിടെ ഒറ്റക്കാവില്ലേ? ജോലിയും ബാക്കി കാര്യങ്ങളും ഒക്കെ
💬 Comments
View all comments