Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
കഴുകി ഒന്ന് ഫ്രഷായ ശേഷം ഷാഹിദ് ബെഡിൽ വന്നിരുന്ന് ഫോണെടുത്തു. ടൊറന്റോയിൽ രാത്രി എട്ടര കഴിഞ്ഞാൽ നാട്ടിൽ പത്തര മണിക്കൂറോളം വ്യത്യാസമുണ്ട്.
അതായത്, നാട്ടിൽ ഇപ്പോൾ നേരം വെളുപ്പാൻ കാലം. ഉപ്പയും ഉമ്മയും സുബ്ഹി നിസ്കാരത്തിനായി എഴുന്നേൽക്കുന്ന സമയമാണ്. ഇന്നലത്തെ ഫോട്ടോ കണ്ടതിന് ശേഷം അവന് എത്രയും വേഗം ഈ കല്യാണം ഉറപ്പിക്കണം എന്ന് മനസ്സിൽ വലിയ ആഗ്രഹമുണ്ടായിരുന്നു.
എങ്കിലും ഉപ്പയോട് ഒറ്റയടിക്ക് അങ്ങോട്ട് സമ്മതം മൂളിയാൽ അത് ഒരു അഭിമാനകുറവ് ആയി ഷാഹിദിൻ്റെ മനസ്സിൽ ഉണ്ട്. കുറച്ചൊന്ന് മടിച്ചുനിന്നിട്ട്, ചെറിയൊരു ഉഴപ്പ് കാണിച്ച് സമ്മതിക്കുന്നതാണ് അതിന്റെ ഒരു നാട്ടുനടപ്പ് എന്നവൻ ഉറപ്പിച്ചു.
സമയം കളയാതെ അവൻ നാട്ടിലേക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്തു.
രണ്ടാമത്തെ റിങ്ങിൽ തന്നെ കോൾ കണക്ട് ആയി. സ്ക്രീനിൽ ഉമ്മയുടെ മുഖം തെളിഞ്ഞു. ഉമ്മയുടെ തലയിൽ ഒരു വെള്ള നിസ്കാരക്കുപ്പായം ഉണ്ടായിരുന്നു. പള്ളിയിൽ നിന്ന് ബാങ്ക് വിളി തുടങ്ങുന്നതേയുള്ളൂ.
"എന്താ മോനെ, നീ ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? അവിടെ ഇപ്പൊ രാത്ര്യല്ലേ, നീയ്യ് ഒറങ്ങീലിയേ?" ഉമ്മയുടെ പതിവ് സ്നേഹാന്വേഷണം.
"അല്ല ഉമ്മാ, ഇന്ന് ഡ്യൂട്ടി ഇല്ലാരുന്നു. ഞാൻ പിള്ളേരുടെ കൂടെ ടൗൺ വരെ ഒന്നു പോയതാ. ഉപ്പ പള്ളീൽ പോയോ?" ഷാഹിദ് ചോദിച്ചു.
"ഇല്ല, ഉപ്പ എഴുന്നേറ്റ് വുളു എടുക്കാൻ പോയിക്കണ്... അല്ല ഷാഹിദേ, നീ ഇന്നലെ ഉപ്പ അയച്ച ആ കുട്ടീടെ ഫോട്ടോ കണ്ടില്ലേ?
നിനക്ക് ഇഷ്ടായോ? ഒന്നും പറഞ്ഞില്ലല്ലോ" ഉമ്മ വലിയ ആകാംക്ഷയോടെ ചോദിച്ചു.
ഷാഹിദ് മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നും വരുത്താതെ, വളരെ ഗൗരവത്തിൽ പറഞ്ഞു, "ഉമ്മാ...
💬 Comments
View all comments