Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
- R.K. Group of Enterprises"
വലിയൊരു പ്രതീക്ഷയോടെയും അതിലേറെ എക്സൈറ്റ്മെന്റോടെയും അവൻ ആ മെയിൽ തുറന്നു.
"Dear Shahid, Thank you for applying for the Administrative Coordinator position at R.K. Group of Enterprises.
We have reviewed your profile and would like to invite you for an initial assessment interview.
We are looking for a dynamic professional who can directly assist our Managing Director and oversee our warehouse operations with high flexibility.
Your interview is scheduled at our Mississauga head office on Monday, December 20, 2024, at 10:30 AM.
Please note that a final panel round will follow based on the outcome of this initial assessment. - HR Department, R.K. Group."
മെയിൽ വായിച്ചയുടനെ ആവേശത്തോടെ അവൻ ഗൂഗിളിൽ ആ കമ്പനിയെക്കുറിച്ച് ഒന്ന് തിരഞ്ഞു. ടൊറന്റോയിലും മിസ്സിസാഗയിലുമായി നിരവധി വെയർഹൗസുകളും പ്രോപ്പർട്ടി മാനേജ്മെന്റ് ബിസിനസ്സുകളുമുള്ള അത്യാവശ്യം വലിയൊരു സ്ഥാപനമാണ് 'ആർ.കെ ഗ്രൂപ്പ്'.
എന്നാൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ 'രോഹിത് കുമാർ' എന്ന പേര് കണ്ടപ്പോൾ ഷാഹിദിന്റെ ആവേശം ചെറുതൊന്ന് കെട്ടടങ്ങി. ഇതൊരു പക്കാ കനേഡിയൻ കോർപ്പറേറ്റ് കമ്പനിയല്ല, മറിച്ച് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് ആണെന്ന യാഥാർത്ഥ്യം അവന് ചെറിയൊരു നിരാശ നൽകി.
ഗൂഗിൾ റിവ്യൂകളിൽ നിന്നും മറ്റു
💬 Comments
View all comments