Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
വിവരങ്ങളിൽ നിന്നും അവനൊരു കാര്യം വ്യക്തമായി—വലിയൊരു ഗ്രൂപ്പാണെങ്കിലും അവിടെ കൃത്യമായൊരു കോർപ്പറേറ്റ് സിസ്റ്റമൊന്നുമില്ല; കമ്പനിയുടെ നിയമങ്ങളും തീരുമാനങ്ങളുമെല്ലാം രോഹിത് എന്ന ആ ഒറ്റ വ്യക്തിയുടെ താല്പര്യങ്ങൾക്ക് ചുറ്റുമാണ് കറങ്ങുന്നത്.
എന്നിരുന്നാലും, ആ നിരാശയേക്കാൾ വലുതായിരുന്നു അവന്റെ ഇപ്പോഴത്തെ ഗതികേട്. അഡ്മിനിസ്ട്രേഷൻ ഫീൽഡിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആദ്യത്തെ ഇന്റർവ്യൂ കോൾ ആണിത്!
മറ്റ് ഓപ്ഷനുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഈ അവസരം കളയാൻ അവന് തോന്നിയില്ല. ഈ ജോലി ശരിയായാൽ പെർമനന്റ് റെസിഡൻസി (PR) എന്ന അവന്റെ ഏറ്റവും വലിയ കടമ്പ എളുപ്പമാകും.
ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അതൊരു വലിയ ആശ്വാസമാകുകയും ചെയ്യും. ഒരുപക്ഷെ നാട്ടിലുള്ള ആ നീല ഷാളിട്ടവളെ, ജസ്നയെ എത്രയും പെട്ടെന്ന് ഈ തണുപ്പിലേക്ക് കൂട്ടിക്കൊണ്ടുവരാനും അത് സഹായിക്കും.
ജസ്നയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മനസ്സുകൊണ്ട് സമ്മതം മൂളിയ അന്നേ ദിവസം തന്നെ ഈ ഇന്റർവ്യൂ കോൾ വന്നത് വലിയൊരു ഭാഗ്യമായി, വല്ലാത്തൊരു നിയോഗമായി ഷാഹിദിന് തോന്നി.
പ്രതീക്ഷകളുടെ വലിയൊരു ലോകത്തായിരുന്നു അപ്പോൾ അവൻ. തന്നെത്തേടി വന്ന ആ വലിയ ഭാഗ്യത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ അവൻ ഒരുങ്ങുകയാണ്. എന്നാൽ, രോഹിത് എന്ന ആ ബോസിന്റെ സാമ്രാജ്യത്തിലേക്കുള്ള ഈ കാൽവെപ്പ് തന്റെയും, താൻ തൻറെ ഭാര്യാ ആയി സ്വപ്നം കണ്ട് തുടങ്ങിയ ജസ്നയുടെയും ഭാവിയിൽ
ഭ്രാന്തവും തീക്ഷ്ണവും ആയ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്ന് ആ നിമിഷം ഷാഹിദ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവൻ പ്രതീക്ഷയോടെ ഇമെയിന് കൺഫർമേഷൻ മറുപടി അയച്ചു ലാപ്ടോപ്പ് അടച്ചു വെച്ച് പ്രതീക്ഷയോട് കിടന്നു....
(ഈ ചാപ്റ്റർ ഇവിടെ
💬 Comments
View all comments