0%

Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]

Author : Shanushinu Read All Parts 124.2K

കടത്തിനും ഒക്കെ പുറത്തു തന്നെയാണ് കാനഡയിൽ നിലനിന്നു പോകുന്നത്. എന്നാൽ മൻസൂറിൻ്റെ സാഹചര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു.

അവൻ്റെ യഥാർത്ഥ സാമ്പത്തിക നിലവാരം ഷാഹിദിന് തീർച്ച ഇല്ലായിരുന്നെങ്കിലും, കുവൈറ്റിലുള്ള അവൻ്റെ ഉപ്പച്ചി മാസാമാസം അവൻ്റെ ചിലവിലേക്കായി അയക്കുന്ന ഡോളറുകൾ കാണുമ്പോൾ, തീർച്ചയായും അവൻ നല്ല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവൻ ആണെന്ന് ഷാഹിദിന് അറിയാം...

എന്നിരുന്നാലും അതിൻ്റെ അഹങ്കാരം ഒന്നും ഇല്ലാതെ, കൂട്ടുകാരെ കൂടെ support ചെയ്യുന്ന ഒരു സ്വഭാവം ആയിരുന്നു മൻസൂറിന് എന്നുള്ളതുകൊണ്ട് തന്നെ ഷാഹിദിനും ബാക്കി കൂട്ടുകാർക്കും അതൊരു വലിയ ആശ്വാസമായിരുന്നു.

അനുയോജ്യമായ ജോലി സാധ്യതകൾ തിരിഞ്ഞു കണ്ട് പിടിച്ചു അപേക്ഷിക്കുന്നത് ഇപ്പൊൾ ഷാഹിദിന് ജീവിതത്തിൻറെ ഭാഗം തന്നെ ആയി മാറിയിട്ടുണ്ട്... എന്നിരുന്നാലും അപൂർവം ചില spam calls അല്ലാതെ ഇത് വരെ ഒരു കമ്പനിയും അവനെ ഒന്നു സീരിയസ് ആയി തിരിച്ചു വിളിക്കുക പോലും ചെയ്തിട്ടില്ല.

അത് കൊണ്ട് തന്നെ ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് തുറിച്ചുനോക്കിയിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നല്ല നിരാശയും അത് പോലെ മടുപ്പും ക്ഷീണവും ഒക്കെ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറെ ആഴ്ചകളായി അവന്റെ ദിനചര്യ തന്നെ ഇതാണ്; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വരുക, കുറച്ചുനേരം ഉറങ്ങുക, പിന്നെ എഴുന്നേറ്റ് ഇൻഡീഡിലും (Indeed) ലിങ്ക്ഡ്ഇന്നിലുമായി (LinkedIn) നൂറുകണക്കിന് ജോലികൾക്ക് അപ്ലൈ ചെയ്യുക.

അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് കഴിഞ്ഞിട്ട് മാസങ്ങളായി. പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (PGWP) കിട്ടിയെങ്കിലും, അതുകൊണ്ട് മാത്രം കാനഡയിൽ പിടിച്ചുനിൽക്കാനാകില്ല എന്ന് അവന് നന്നായി അറിയാം.

പെർമനന്റ് റെസിഡൻസി (PR) എന്ന വലിയ കടമ്പ കടക്കണമെങ്കിൽ സ്കിൽഡ് കാറ്റഗറിയിലുള്ള (TEER 2 or

💬 Comments

View all comments