Chapter Title : ഷാഹിദിൻ്റെ സ്വപ്നസുന്ദരി - ജസ്ന അഥവാ പൊന്നു [Shanushinu]
3) ഒരു ഫുൾ ടൈം ജോലി കിട്ടിയേ തീരൂ.
പെട്രോൾ പമ്പിലെ ഈ മിനിമം വേജ് ജോലി എത്രകാലം ചെയ്താലും പി.ആറിന് അത് ഒരുതരത്തിലും ഗുണം ചെയ്യില്ല. ഓരോ ദിവസവും എക്സ്പ്രസ്സ് എൻട്രി ഡ്രോകളുടെ കട്ട്ഓഫ് സ്കോറുകൾ മുകളിലേക്ക് പോകുമ്പോൾ, ഷാഹിദിനെപ്പോലെ പെർമനന്റ് ജോലിക്കായി നെട്ടോട്ടമോടുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ചങ്കിലാണ് അത് കൊള്ളുന്നത്...
ഷാഹിദിന് മാത്രമല്ല, കൂടെയുള്ള രാഹുലിനും അജിംസിനും മൻസൂറിനുമൊക്കെ ഇതേ അവസ്ഥ തന്നെയാണ്. ആർക്കും ഇതുവരെ സ്വന്തം ഫീൽഡിൽ ഒരു ജോലി ശരിയായിട്ടില്ല.
എല്ലാവരും ഓരോ സർവൈവൽ ജോബുകൾ ചെയ്ത് പിടിച്ചുനിൽക്കുകയാണ്.
"ടാ ഷാഹി, ആ ലാപ്ടോപ്പ് ഒന്ന് അടച്ചുവെച്ച് നീ ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ?" രാഹുലിന്റെ ശബ്ദമാണ് ഷാഹിദിനെ ചിന്തകളിൽ നിന്നുണർത്തിയത്. "ഇന്ന് വീക്കെൻഡ് അല്ലെ, നമുക്ക് പുറത്തൊന്ന് കറങ്ങിയിട്ട് വരാം.
Winter ആണെങ്കിലും ഈ ലാപ്ടോപ്പും ഫോണും മാത്രം ആയി ഇങ്ങനെ മുറിക്കുള്ളിൽ അടച്ചു ഇരുന്നാൽ നമ്മൾക്ക് ഭ്രാന്ത് പിടിക്കും. നമുക്ക് ജസ്റ്റ് ഡൗൺടൗൺ ഒക്കെ പോയി ഒന്നു കറങ്ങി വരാം."
രാഹുലിൻ്റെ പറച്ചിൽ കേട്ടപ്പോൾ ആകെ മടുപ്പ് പിടിച്ച് ഇരിക്കുകയായിരുന്ന ഷാഹിദിനും അത് ശരിയാണെന്ന് തോന്നി.
അവൻ ലാപ്ടോപ്പ് മടക്കിവെച്ച് പുറത്തുപോകാൻ ഒരുങ്ങി. കാനഡയിലെ വിന്ററിൽ പുറത്തിറങ്ങുക എന്നത് ഒരു വലിയ ചടങ്ങ് തന്നെയാണ്. ഉള്ളിൽ തണുപ്പുകയറാത്ത തെർമൽ വെയർ, അതിനുമുകളിൽ ടീഷർട്ട്, പിന്നെ കട്ടിയുള്ള ഹൂഡി, അതിനും മുകളിൽ മൈനസ് ഡിഗ്രി താങ്ങുന്ന ഹെവി വിന്റർ ജാക്കറ്റ്.
കാലിൽ കട്ടിയുള്ള വിന്റർ സോക്സും സ്നോ ബൂട്ടും, തലയിൽ മങ്കിത്തൊപ്പിയും കയ്യിൽ ഗ്ലൗസും ഒക്കെയായി യുദ്ധത്തിന് പോകുന്ന പോലെയാണ് നാലുപേരും റെഡിയായത്.
💬 Comments
View all comments