Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
എല്ലാം ശരിയാകും."
ഉപ്പയും അത് ശരിവെച്ചു, "അതെ, എല്ലാം പടച്ചോന്റെ അനുഗ്രഹമാണ്. നീ എന്തായാൽ പോയി ഇന്റർവ്യൂ ഉഷാറായി അറ്റൻഡ് ചെയ്യ്. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് വഴിയെ ശരിയാക്കാം.
നീയ്യ് പോയി വല്ലതും കഴിച്ച് ഉറങ്ങാൻ നോക്ക്, നല്ല ക്ഷീണം ഉണ്ടാകും."
"ശരി ഉപ്പാ, ഞാൻ നാളെ ഇന്റർവ്യൂ കഴിഞ്ഞിട്ട് വിളിക്കാം," എന്ന് പറഞ്ഞ് ഷാഹിദ് കോൾ കട്ട് ചെയ്തു.
നാട്ടിലേക്കുള്ള യാത്രയും, പുതിയ പെണ്ണും, നാളത്തെ ഇന്റർവ്യൂവും... എല്ലാം അനുകൂലമായി വരുന്നതിന്റെ വലിയൊരു ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ഷാഹിദ് അന്ന് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടിയത്.
കാനഡയിൽ വന്നതിന് ശേഷം ആദ്യമായാണ് ഭാവി ഇത്രയും ശോഭനമാണെന്ന് അവന് തോന്നുന്നത്. ഇൻറർവ്യൂവിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടെങ്കിലും, മൊത്തത്തിൽ ആ ഒരു പ്രതീക്ഷകളുടെ ചിറകിലേറി അവൻ പെട്ടെന്ന് തന്നെ ഗാഢനിദ്രയിലേക്ക് വഴുതിവീണു.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ ഷാഹിദ് എഴുന്നേറ്റു. ഇസ്തിരിയിട്ട വെള്ള ഷർട്ടും ഫോർമൽ പാന്റ്സും ടൈയും ധരിച്ചു. അതിനുമുകളിലായി വിന്റർ ജാക്കറ്റും ഇട്ട് അവൻ മിസ്സിസാഗയിലേക്ക് (Mississauga) പുറപ്പെട്ടു.
കെന്നഡിയിൽ നിന്നും സബ്വേ പിടിച്ച് കിലിങ്സ്റ്റണിൽ ഇറങ്ങി, അവിടുന്ന് ബസ്സ് കയറി മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിലെത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.
വലിയൊരു വെയർഹൗസിനോട് ചേർന്നുള്ള വിശാലമായ ഓഫീസ്. അകത്ത് കയറിയപ്പോൾ തന്നെ നല്ല തിരക്കും ബഹളവുമുണ്ടായിരുന്നു. റിസപ്ഷനിൽ ചെന്ന് പേര് പറഞ്ഞപ്പോൾ അവർ അവനെ ഒരു കോൺഫറൻസ് റൂമിലേക്ക് കൊണ്ടുപോയി.
ഒരു മണിക്കൂർ നീളുന്ന ഒരു ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Aptitude test) ആയിരുന്നു ആദ്യം. ഇംഗ്ലീഷ് ഗ്രാമർ, ബേസിക് മാത്സ്, ചില സിറ്റുവേഷൻ മാനേജ്മന്റ് ചോദ്യങ്ങൾ.
അതൊക്കെ ഷാഹിദ്
💬 Comments
View all comments