Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
ഭയങ്കര സന്തോഷമായി.
എന്തായാലും ഈ മാസം അവസാനത്തേക്ക് എനിക്ക് രണ്ടാഴ്ചത്തെ ലീവ് അവര് അപ്രൂവ് ചെയ്തു തന്നിട്ടുണ്ട്."
"രണ്ടാഴ്ചയെ കിട്ടിയൊള്ളൂ? അനക്ക് ഒരു മാസത്തെ ലീവ് എടുത്തോടെ നോ? ..." ഉപ്പ വിചാരിച്ച അത്ര ലീവ് എനിക്ക് കിട്ടാത്തതുകൊണ്ടുള്ള ചെറിയൊരു നിരാശ ഉപ്പയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
"എന്തായാലും കിട്ടിയത് കിട്ടി. എന്നാൽ നീ നാട്ടിലോട്ട് ടിക്കറ്റ് എടുക്കാൻ നോക്കൂ. ഞാൻ ഇന്നലെ തന്നെ ബഷീർക്കയോട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവരോട് നീ വരാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.
നീ വന്ന ഉടനെ തന്നെ നമുക്ക് പോയി കണ്ട് നിശ്ചയം നടത്താം."
"പിന്നെ ഉപ്പാ, എനിക്കൊരു കാര്യം കൂടി പറയാനുണ്ട്..." ഷാഹിദ് തന്റെ ഉള്ളിലെ ഏറ്റവും വലിയ ആവേശം പുറത്തെടുത്തു.
"എന്താടാ? എന്താ കാര്യം?" ഉപ്പ ആകാംക്ഷയോടെ ചോദിച്ചു. ഉമ്മയും ഫോണിന്റെ സ്ക്രീനിലേക്ക് കൂടുതൽ അടുത്തുവന്നു.
"ഞാൻ കുറെ കമ്പനികളിലേക്ക് സിവി അയച്ചിരുന്നല്ലോ. അതിലൊരു വലിയ കമ്പനിയിൽ നിന്നും എനിക്കൊരു ജോബ് ഇന്റർവ്യൂ വന്നിട്ടുണ്ട്. നാളെ രാവിലെയാണ് ഇന്റർവ്യൂ.
എന്റെ ഫീൽഡിൽ തന്നെയുള്ള ജോലിയാ. അത് ശരിയായാൽ പിന്നെ എനിക്ക് പി.ആർ അപ്ലൈ ചെയ്യാനും, ബാക്കി കാര്യങ്ങളൊക്കെ ഒന്നും കൂടെ ഉഷാറാക്കാനും എന്നെക്കൊണ്ട് പറ്റും"
ഇതുകേട്ടതും ഉമ്മയുടെ കണ്ണ് നിറഞ്ഞു. ഉമ്മ ഇടയ്ക്കുകയറി പറഞ്ഞു, "പടച്ചോൻ എന്റെ കുട്ടീടെ പ്രാർത്ഥന കേട്ടു. നീ കുറെ കാലമായില്ലേ ഇതിനുവേണ്ടി കഷ്ടപ്പെടുന്നു.
എന്തായാലും ആ കല്യാണത്തിന് മുന്നേ തന്നെ ഈ ജോലി അങ്ങോട്ട് ശരി ആയാൽ എൻ്റെ കുട്ടൻ്റെ ആഗ്രഹം പോലെ തന്നെ ആയിനു.
നീ പോയിട്ട് ഇൻ്റർവ്യൂ നല്ലോണം കൊടുക്കൂ മോനെ.
💬 Comments
View all comments