Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
സമയം വൈകുന്നേരം ഏഴ് മണി ആയിട്ടുണ്ടാകും. ഉപ്പ കട അടച്ച് വന്ന് ഉമ്മയുടെ കൂടെ ഒരു കാലി ചായ കുടിച്ച ശേഷം പള്ളിയിലോട്ട് പോവാൻ ഒരുങ്ങുന്ന സമയമാണ്.
രണ്ടാമത്തെ റിങ്ങിൽ തന്നെ ഉമ്മ ഫോണെടുത്തു. ഉമ്മയുടെ കയ്യിൽ ചായ ഗ്ലാസ്സ് ഉണ്ടായിരുന്നു.
"എന്താ മോനെ, നീ ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? മുഖത്തൊക്കെ വല്ലാത്ത ക്ഷീണം കാണുന്നുണ്ടല്ലോ," ഉമ്മയുടെ പതിവ് സ്നേഹാന്വേഷണം.
"അതെ ഉമ്മാ, ഇപ്പൊ റൂമിൽ എത്തിയതേ ഉള്ളു. ഒന്ന് ഫ്രഷായി. ഉപ്പ വന്നില്ലേ കടേന്ന്?"
"ഉപ്പ ഇതാ ഇപ്പൊ വന്നതേ ഉള്ളു. വരാന്തേലിരുന്ന് ചായ കുടിക്കാണ്. അവിടെ ഭയങ്കര തണുപ്പാണോ ഇപ്പൊ?" ഉമ്മ ഫോൺ ഉപ്പയുടെ അടുത്തേക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.
"അതെ ഉമ്മാ, ഇന്നലെ അത്യാവശ്യം നല്ല തണുപ്പായിരുന്നു. സ്നോ വീഴുന്നുണ്ട്."
ഫോൺ വാങ്ങിയ ഉടനെ ഉപ്പ ചോദിച്ചു, "എന്താ ഷാഹിദേ, ഡ്യൂട്ടിയൊക്കെ എങ്ങനെയുണ്ടായിരുന്നു? നീയ്യ് വല്ലതും കഴിച്ചോ?"
"കുഴപ്പല്യാ ഉപ്പാ... ഫുഡ് ഒന്നും കഴിച്ചില്ല, ഇനി എന്തെങ്കിലും ഉണ്ടാക്കണം. പിള്ളേരൊക്കെ ഉറങ്ങുവാ. പിന്നെ ഉപ്പാ..." ഷാഹിദ് പതുക്കെ വിഷയത്തിലേക്ക് വന്നു.
"എന്താ മോനെ?"
"ഞാൻ ഇന്നലെ എന്റെ മാനേജറോട് ലീവിന്റെ കാര്യം സംസാരിച്ചു. സ്റ്റാഫ് കുറവ് കാരണം ലീവ് കിട്ടാൻ കുറച്ച് എടങ്ങാറ് ആണെന്നുള്ളതുകൊണ്ട് ഞാൻ നല്ല ടെൻഷനിലാ ചോദിച്ചത്."
"എന്നിട്ട് അവരെന്താ പറഞ്ഞത്? ലീവ് തരാൻ വല്ല ബുദ്ധിമുട്ടും പറഞ്ഞോ?" ഉപ്പയുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു.
ഷാഹിദ് ചിരിച്ചുകൊണ്ട് പറഞ്ഞു, "അവര് ആദ്യം ഒന്ന് മടിച്ചു. വിന്റർ ആയതുകൊണ്ട് സ്റ്റാഫ് കുറവാണെന്നൊക്കെ പറഞ്ഞു. പക്ഷെ ഞാൻ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്ക്
💬 Comments
View all comments