0%

Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]

Author : Shanushinu Read All Parts 39.6K

പോവുന്നതിനെ ബാധിക്കുമോ എന്നൊക്കെ ചെറിയ ഒരു പേടി അവന് തോന്നി.

അങ്ങനെ എങ്ങാനും സംഭവിച്ചാൽ ജസ്നയേ മറ്റാരെങ്കിലും കെട്ടി കൊണ്ട് പോവുമോ എന്നുള്ളത് ഷാഹിദിന് വലിയ ഒരു ഭയം ആയി മാറിയിരുന്നു. കല്യാണം ഉറപ്പിക്കുന്നത് വരെ ആ ഒരു റിസ്ക് എപ്പോളും ഉണ്ടെന്ന് അവനറിയായിരുന്നു.

വൈകുന്നേരം റൂമിലെത്തി അവൻ ക്ഷീണത്തോടെ ബെഡിലേക്ക് വീണു. രാഹുലും അജിംസും മൻസൂറും അവനെ കാത്തിരിപ്പുണ്ടായിരുന്നു. ഇന്റർവ്യൂവിന്റെ വിശേഷങ്ങളെല്ലാം അവൻ അവരുമായി പങ്കുവെച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫോണിൽ ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വന്നു. ഷാഹിദ് വേഗം ഫോണെടുത്ത് നോക്കി. ആർ.കെ ഗ്രൂപ്പിൽ നിന്നുള്ള മെയിൽ ആണ്. നെഞ്ചിടിപ്പോടെ അവൻ അത് തുറന്നു.

"Dear Shahid, Congratulations! You have successfully cleared the initial assessment round. We would like to invite you for the final panel interview..."

(പ്രിയ ഷാഹിദ്, അഭിനന്ദനങ്ങൾ! നിങ്ങൾ ആദ്യ റൗണ്ട് അസെസ്മെന്റ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഫൈനൽ പാനൽ ഇന്റർവ്യൂവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു...)

മെയിൽ വായിച്ചതും ഷാഹിദ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. "ടാ, എനിക്ക് ഫൈനൽ ഇന്റർവ്യൂവിന് കോൾ വന്നെടാ!" അവൻ കൂട്ടുകാരോട് വിളിച്ചുപറഞ്ഞു.

എന്തായാലും ഷാഹിദിന് ഒരു ജോലി ശരിയാവുന്നതിൽ ബാക്കി മൂന്നു കൂട്ടുകാർക്കും ആത്മാർത്ഥമായ സന്തോഷം ഉണ്ടായിരുന്നു. അജിംസ് വന്ന് അവന്റെ തോളത്തടിച്ചു, "അപ്പൊ കാര്യം ഏതാണ്ട് സെറ്റായി അളിയാ.

ഈ ഫൈനൽ റൗണ്ട് കൂടെ കഴിഞ്ഞിട്ട് നീ ജോലിക്ക് കയറുമ്പോ നമുക്ക് വലിയൊരു പാർട്ടി നടത്തണം. എൽ.സി.ബി.ഒ (LCBO) യിൽ നിന്ന് നല്ലൊരു ഫുൾ ഞാൻ അന്ന്

💬 Comments

View all comments