Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
പൊട്ടിക്കും."
മൻസൂറും അത് ശരിവെച്ചു, "അതെ, അത് പിന്നെ പൊട്ടിക്കാതെ ഇരിക്കുമോ. അപ്പൊ നമുക്ക് അടിച്ചുപൊളിക്കാം. ഇതിപ്പോ പകുതി കടമ്പ അല്ലെ കഴിഞ്ഞിട്ടുള്ളൂ.
എന്തായാലും അടുത്ത ഇൻറർവ്യൂ കൂടെ കളർ ആക്കാൻ നോക്ക്."
രാഹുൽ തന്റെ പതിവ് ശീലപ്രകാരം ഒരു ചെറിയ ജോയിന്റ് (joint) റോൾ ചെയ്യുന്നതിനിടയിൽ വളരെ സീരിയസ്സായി പറഞ്ഞു, "നീയിപ്പോ തന്നെ വല്ലാതെ ഇതുകണ്ട് ഓവർ എക്സൈറ്റഡ് ആകണ്ട ഷാഹിദേ.
ഇപ്പോളും മുന്നിൽ വലിയ ഒരു കടമ്പ ഉണ്ട്. ഫൈനൽ ഇന്റർവ്യൂ മിക്കവാറും ഒന്നൂടെ ടൈറ്റ് ആയിരിക്കും. അതിന് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ ഒക്കെ നോക്കി വെച്ച് നീ നല്ല അടിപൊളിയായിട്ട് പ്രിപ്പയർ ചെയ്യണം.
പിന്നെ കമ്പനിയെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും ഒക്കെ എന്തെങ്കിലുമൊക്കെ ഒന്ന് ഗൂഗിൾ ചെയ്ത് പഠിച്ചിട്ട് പോവുന്നത് നല്ലതായിരിക്കും."
രാഹുൽ പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് ഷാഹിദിന് തോന്നി. ഭക്ഷണം ഒക്കെ കഴിഞ്ഞ് രാത്രി ആറ് മണിയോടെ എല്ലാരും അവരവരുടെ റൂമിലോട്ട് അണഞ്ഞു.
ഷാഹിദ് വീണ്ടും അന്നത്തെ നൈറ്റ് ഷിഫ്റ്റിലോട്ട് പോവാനുള്ള തയാറെടുപ്പ് തുടങ്ങി. ഇൻ്റർവ്യൂവിന് നല്ല രീതിയിൽ പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. എന്തായാലും ഒരാഴ്ച ഉണ്ടല്ലോ ഇൻ്റർവ്യൂവിന് എന്നത് കൊണ്ട് അവന് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു.
ഈ 12 മണിക്കൂർ നൈറ്റ് ഷിഫ്റ്റ് ഷാഹിദിനെ വല്ലാതെ തളർത്തുന്നുണ്ടെങ്കിലും മാസാവസാനം വരുന്ന ശമ്പളം അവന് മുന്നോട്ട് പോവാൻ അത്യാവശ്യം ആയിരുന്നതുകൊണ്ട് ഒട്ടും മടുപ്പ് കാണിക്കാതെ അവൻ കോട്ടും ബാക്കി ആവശ്യമുളളതെല്ലാം ധരിച്ചു പുറത്തെ മഞ്ഞിലോട്ട് ഇറങ്ങി നടന്നു.
ആ ഒരാഴ്ച ഷാഹിദിനെ സംബന്ധിച്ച് വല്ലാത്തൊരു ഓട്ടമായിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസവും അവന്
💬 Comments
View all comments