0%

Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]

Author : Shanushinu Read All Parts 43.3K

Would you like some water before we begin?" (ഇരിക്കൂ ഷാഹിദ്. നമ്മൾ തുടങ്ങുന്നതിന് മുൻപ് കുറച്ചു വെള്ളം കുടിക്കുന്നോ?) ആ ചോദ്യത്തിലെ കരുതലും അയാളുടെ ശബ്ദത്തിലെ സൗമ്യതയും ഷാഹിദിലെ ടെൻഷൻ പാതി കുറച്ചു.

അയാളുടെ പെരുമാറ്റത്തിൽ ആരെയും പെട്ടെന്ന് ആകർഷിക്കുന്ന വല്ലാത്തൊരു മാന്ത്രികതയുണ്ടായിരുന്നു. ഒട്ടും ശബ്ദമുയർത്താതെയോ അല്ലെങ്കിൽ അതോറിറ്റി ഒന്നും കാണിക്കാതെ തന്നെ, ആ റൂമിലെ പൂർണ്ണ നിയന്ത്രണം തന്നിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു സോഫ്റ്റ് പവർ അയാളിൽ പ്രകടമായിരുന്നു.

ഇന്റർവ്യൂ പ്രധാനമായും നയിച്ചത് ഡേവിഡ് എന്ന ആ സീനിയർ മാനേജർ ആയിരുന്നു. ഷാഹിദിന് മനസ്സിലായില്ലെങ്കിലും അവിടെ ഒരു 'ബാഡ് കോപ്പിന്റെ' (bad cop) റോളാണ് അയാൾ കൃത്യമായി കളിച്ചത്.

ഷാഹിദിന്റെ റെസ്യൂമെയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് വളരെ ഷാർപ്പ് ആയ ചോദ്യങ്ങൾ അയാൾ ചോദിച്ചു തുടങ്ങി.

"Shahid, you have a Master's degree, but your only Canadian experience is working night shifts at a gas station.

This is a very fast-paced warehouse environment. How do you think a survival job qualifies you to handle the administrative stress here?"

(ഷാഹിദ്, നിനക്കൊരു മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ട്, പക്ഷെ കാനഡയിൽ ഒരു ഗ്യാസ് സ്റ്റേഷനിലെ നൈറ്റ് ഷിഫ്റ്റ് മാത്രമാണ് നിന്റെ എക്സ്പീരിയൻസ്. ഇതൊരു വലിയ വെയർഹൗസ് പരിസരമാണ്.

നിന്റെ ആ സർവൈവൽ ജോലി വെച്ച് ഇവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് സ്ട്രെസ്സ് കൈകാര്യം ചെയ്യാൻ നിനക്കാവുമെന്ന് നീ എങ്ങനെ വിശ്വസിക്കുന്നു?)

ആ ചോദ്യം വളരെ മൂർച്ചയുള്ളതായിരുന്നു.

💬 Comments

View all comments