0%

Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]

Author : Shanushinu Read All Parts 44.4K

ഷാഹിദ് ശരിക്കും ഒന്നു പതറിപ്പോയി. ആദ്യത്തെ ഇന്റർവ്യൂ ആയതുകൊണ്ട് ആ കോംപ്ലക്സ് ചോദ്യത്തിന് മുന്നിൽ അവന്റെ ഉത്തരം ഒന്ന് തടഞ്ഞു.

എന്ത് പറയണം എന്നറിയാതെ അവൻ ഒരു നിമിഷം നിശബ്ദനായി.

ഷാഹിദിൻ്റെ പതർച്ചയും സ്റ്റാർട്ടിങ് ട്രബിൾ എല്ലാം കണ്ടപ്പോൾ ഷാഹിദിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രോഹിത് വളരെ ശാന്തമായി ഇടപെട്ടു. ഡേവിഡിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, "David, let's be fair.

Survival jobs teach you more about patience, customer handling, and crisis management than any textbook. I started my journey here with odd jobs too.

Is it not, Shahid?" (ഡേവിഡ്, നമുക്ക് യാഥാർത്ഥ്യങ്ങൾ നോക്കാം. സർവൈവൽ ജോലികൾ ഏതൊരു പുസ്തകത്തേക്കാളും ക്ഷമയും, കസ്റ്റമർ ഹാൻഡ്ലിങ്ങും, പ്രതിസന്ധികളെ നേരിടാനുമൊക്കെ ഒരാളെ പഠിപ്പിക്കും.

ഞാനും ഇവിടെ എന്റെ ജീവിതം തുടങ്ങിയത് ഇത്തരം ചെറിയ ജോലികളിലൂടെയാണ്. അങ്ങനെയല്ലേ ഷാഹിദ്?) എന്ന് പറഞ്ഞ് അയാൾ ഷാഹിദിനെ നോക്കി വളരെ സൗഹാർദ്ദപരമായി വളരെ നേർത്തതായി ഒന്ന് പുഞ്ചിരിച്ചു.

രോഹിത്തിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ഷാഹിദിന് അയാളോട് വല്ലാത്തൊരു അടുപ്പവും ബഹുമാനവും തോന്നി. തന്നെ ജഡ്ജ് ചെയ്യാതെ, തന്റെ സ്ട്രഗിൾ, തൻ്റെ സിറ്റുവേഷൻ മനസ്സിലാക്കി രോഹിത്തിന്റെ ഇടപെടൽ!

അതോടെ ഷാഹിദിന് വല്ലാത്തൊരു ആത്മവിശ്വാസം കൈവന്നു. അവൻ ഗ്യാസ് സ്റ്റേഷനിലെ തന്റെ നൈറ്റ് ഷിഫ്റ്റിലെ അനുഭവങ്ങൾ വെച്ച് വളരെ കോൺഫിഡന്റായി ഉത്തരം പറഞ്ഞു തുടങ്ങി.

ഒറ്റയ്ക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ വരുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ, സ്ട്രെസ്സ് മാനേജ്മെന്റ് എല്ലാം അവൻ വളരെ റിയലിസ്റ്റിക് ആയി

💬 Comments

View all comments