Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പ്ലാൻ ചെയ്ത ഒരു ഇന്ത്യാ യാത്രയുണ്ട്. അതുകൊണ്ട് ഒരു മാസം കഴിഞ്ഞാൽ മാത്രമേ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയൂ. കമ്പനിക്ക് അത് ബുദ്ധിമുട്ടാകില്ല എന്ന് വിശ്വസിക്കുന്നു.)
ഇതുകേട്ട് എച്ച്.ആർ മാനേജർമാരുടെ മുഖത്ത് ചെറിയൊരു അതൃപ്തി നിഴലിച്ചു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
"Well, a month is a bit long for us, Shahid. We are actually looking to fill this position immediately," (ഒരു മാസം എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു സമയമാണ് ഷാഹിദ്.
എത്രയും പെട്ടെന്ന് ഒരാളെ ഈ പൊസിഷനിലേക്ക് എടുക്കാനാണ് ഞങ്ങൾ നോക്കുന്നത്,) സീനിയർ മാനേജർ അല്പം ഗൗരവത്തിൽ പറഞ്ഞു. "Anyway, we will evaluate everything and let you know our decision."
(എന്തായാലും, ഞങ്ങൾ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം ഞങ്ങളുടെ തീരുമാനം നിന്നെ അറിയിക്കാം.)
ഇന്റർവ്യൂ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഷാഹിദിന്റെ ഉള്ളിൽ പലതരം ചിന്തകളായിരുന്നു. തന്റെ ഉത്തരങ്ങളും പെരുമാറ്റവും അത്യാവശ്യം നന്നായിരുന്നു എന്ന് അവന് വിശ്വാസമുണ്ടെങ്കിലും, ജോയിൻ ചെയ്യാൻ ഒരു മാസം സമയം ചോദിച്ചത് വലിയൊരു അബദ്ധമായോ എന്ന് അവൻ ഭയന്നു.
ഉടനെ ജോലിക്ക് കയറാൻ കഴിയുന്ന മറ്റാരെയെങ്കിലും അവർ തിരഞ്ഞെടുക്കുമോ? എന്നാൽ നാട്ടിൽ പോയി കല്യാണം ഉറപ്പിക്കാതിരിക്കാനും കഴിയില്ല. ജോലി കിട്ടുമെന്ന പ്രതീക്ഷയും, എവിടെയോ ഒരു നിരാശയും കലർന്ന തികച്ചും അനിശ്ചിതമായ ഒരു അവസ്ഥയിലായിരുന്നു അവൻ അന്ന് റൂമിലേക്ക് മടങ്ങിയത്.
ചൊവ്വയും ബുധനും കഴിഞ്ഞു. കമ്പനിയിൽ നിന്ന് യാതൊരു വിവരവുമില്ല. ഫോണിൽ ഇമെയിലുകൾ വീണ്ടും വീണ്ടും റിഫ്രഷ്
💬 Comments
View all comments