Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
ചെയ്ത് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഷാഹിദിന്റെ പ്രതീക്ഷകൾ പതിയെ മങ്ങിത്തുടങ്ങിയിരുന്നു.
പുതിയ ജോലികൾക്ക് ഇൻഡീഡിൽ (Indeed) വീണ്ടും അപ്ലൈ ചെയ്യണോ എന്ന് അവൻ ചിന്തിച്ചു തുടങ്ങി.
എന്നാൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അവൻ ഉറങ്ങിയെഴുന്നേറ്റ സമയത്ത് അവൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു. സ്ക്രീനിൽ നോക്കിയപ്പോൾ അതൊരു മിസ്സിസാഗ നമ്പറായിരുന്നു. വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവൻ ഫോണെടുത്തു.
"Hello, is this Shahid?" (ഹലോ, ഷാഹിദ് അല്ലെ?) മറുതലയ്ക്കൽ ആർ.കെ ഗ്രൂപ്പിലെ അഡ്മിൻ സ്റ്റാഫിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.
"Yes, speaking," (അതെ, ഷാഹിദ് ആണ്,) അവൻ ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞു.
"Hi Shahid, I am calling from R.K. Group. We are pleased to inform you that you have been selected for the Administrative Coordinator position.
Management has agreed to your request, and we are okay with your joining date after a month.
You will receive the official job offer email shortly. Congratulations!" (ഹായ് ഷാഹിദ്, ആർ.കെ ഗ്രൂപ്പിൽ നിന്നാണ് വിളിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പൊസിഷനിലേക്ക് നിങ്ങൾ സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഒരു മാസത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാമെന്ന നിങ്ങളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.
ഔദ്യോഗികമായ ജോബ് ഓഫർ ഇമെയിൽ ഉടൻ തന്നെ നിങ്ങൾക്ക് ലഭിക്കും. അഭിനന്ദനങ്ങൾ!)
ഷാഹിദിന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. ഒറ്റയടിക്ക് ലോകം മുഴുവൻ കീഴടക്കിയ ഒരു സന്തോഷമായിരുന്നു അപ്പോൾ അവന്. "Thank
💬 Comments
View all comments