0%

Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]

Author : Shanushinu Read All Parts 15K

എന്നും പറഞ്ഞു ഇറങ്ങി പോവാൻ നിൽക്കുന്നത്." പിന്നെ അവസാനം ഗത്യന്തരം ഇല്ലാതെ അവള് പറഞ്ഞ 200 ഡോളർ കൊടുത്തു പരിപാടി തീർത്തു.

നല്ലൊരു സംഖ്യ വെറുതെ പൊട്ടി. മൻസൂർ സങ്കടപ്പെട്ടു.

"എന്നാലെന്താ, നിനക്ക് പോയല്ലോ... ആശ്വാസമായി," കൂട്ടച്ചിരിക്കിടെ രാഹുൽ പറഞ്ഞു.

എന്തായാലും സംസാരത്തിന് ഇടയില് തന്നെ അവര് കുക്കിങ്ങും കഴിഞ്ഞു ഫുഡും കഴിച്ചു. ശേഷം ഉച്ചകഴിഞ്ഞ് നാലുപേരും കൂടെ ഫുഡ് ബേസിക്സിലോട്ട് (Food Basics) ഗ്രോസറി ഷോപ്പിങ്ങിന് പോയി.

ആഴ്ചത്തേക്കുള്ള ചിക്കനും, അരിയും, പച്ചക്കറികളുമെല്ലാം വാങ്ങി. തിരിച്ച് റൂമിലോട്ട് നടന്നുവരുന്ന വഴിയാണ് ഷാഹിദ് തനിക്ക് തിങ്കളാഴ്ച വന്നിരിക്കുന്ന ഇന്റർവ്യൂവിന്റെ കാര്യം അവരോട് പറഞ്ഞത്.

ആർ.കെ ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പോസ്റ്റ്. എല്ലാവർക്കും വലിയ സന്തോഷമായി. ഒരുപാട് ശ്രമത്തിനൊടുവിൽ ഒരാൾക്കെങ്കിലും ഒരു ഇന്റർവ്യൂ കാൾ വന്നല്ലോ.

"എടാ ഷാഹി, ഇത് ക്ലിക്ക് ആയാൽ പിന്നെ നിനക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. എങ്ങനെയെങ്കിലും ഇത് സെറ്റ് ആക്കാൻ നോക്ക്. നന്നായി prepare ചെയ്തു വേണം ഇൻറർവ്യൂവിന് പോവാൻ."

രാഹുൽ അവന് വലിയൊരു മോട്ടിവേഷൻ നൽകി. ജോബ് ഇന്റർവ്യൂവിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, അവരൊക്കെ ഇതിനുമുമ്പ് ഫേസ് ചെയ്ത ഇന്റർവ്യൂകളിലെ തമാശകളും പറഞ്ഞ് ആ വൈകുന്നേരം അവർ അടിച്ചുപൊളിച്ചു.

ഞായറാഴ്ച രാത്രി ഏഴുമണിക്ക് ഷാഹിദ് ഗ്യാസ് സ്റ്റേഷനിൽ തന്റെ നൈറ്റ് ഷിഫ്റ്റിനായി എത്തി. രാത്രി ഏഴു മുതൽ രാവിലെ ഏഴുമണി വരെയുള്ള നീണ്ട പന്ത്രണ്ട് മണിക്കൂർ ഷിഫ്റ്റ് ആണ് ഷാഹിദിന് ഉള്ളത്.

ആദ്യത്തെ കുറച്ചു മണിക്കൂറുകൾ വല്ലാത്ത തിരക്കായിരുന്നു. ഗ്യാസ് അടിക്കാൻ വരുന്നവരും, കാപ്പിയും സിഗരറ്റും ലോട്ടറിയും എടുക്കാൻ വരുന്നവരുമായി കൗണ്ടറിന് മുന്നിൽ

💬 Comments

View all comments