0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 36.9K

എടുത്ത് ക്യാബിൻ ബാഗിലേക്ക് മാറ്റിക്കോ. അത് തന്നെ ഒരു കിലോ ഉണ്ടാവും. പിന്നെ ആ ജീൻസും ഞാൻ ഇടുന്ന ബാക്ക്പാക്കിലേക്ക് വെച്ചോ," ഷാഹിദ് പരിഹാരം പറഞ്ഞു.

പ്രവാസികളുടെ സ്ഥിരം പ്രതിസന്ധിയാണല്ലോ ഈ 23 കിലോയുടെ കണക്കെടുപ്പ്. രാഹുൽ കൃത്യമായി ആ പെട്ടികൾ 23 കിലോ ആക്കി സിപ്പ് ചെയ്തു പൂട്ടി.

പെട്ടികളുടെ പണി കഴിഞ്ഞതോടെ രാഹുലും അവരുടെ കൂടെ വട്ടത്തിലിരുന്നു. മദ്യത്തിന്റെ ലഹരി പതിയെ അവരുടെ സംസാരത്തെ കുറച്ചുകൂടി സീരിയസ്സും വൈകാരികവുമാക്കി മാറ്റി.

"എന്തായാലും അളിയാ, ഈ റൂമിൽ നിന്ന് ആദ്യമായിട്ട് രക്ഷപ്പെടുന്നത് നീയാണ്," അജിംസ് അല്പം ഗൗരവത്തിൽ പറഞ്ഞു. "നമ്മൾ നാലുപേരും ഏതാണ്ട് ഒരുമിച്ച് ഈ റൂമിൽ എത്തിയതാ.

കാനഡയിലെ ആദ്യത്തെ പണിപാളലുകളും, പൈസ ഇല്ലാതെ ഇൻഡോമിയും (Indomie noodles) തിന്ന് ജീവിച്ചതും... ചില്ലറ പൈസ മൊത്തം വാരിയെടുത്ത് പൂട്ടീൻ (Poutine) വാങ്ങിക്കഴിച്ചതും എല്ലാം ഒരുമിച്ചായിരുന്നു.

നിനക്കിപ്പോ കല്യാണവും സെറ്റായി, നല്ലൊരു ഫുൾ ടൈം കോർപ്പറേറ്റ് ജോലിയും കിട്ടി. കൂട്ടത്തിൽ ഒരാളെങ്കിലും രക്ഷപ്പെടുന്നത് കാണാൻ വളരെ സന്തോഷം ഉണ്ട്.

ഇനി ഇപ്പൊൾ നീ വേറെ ജീവിതത്തോട് അങ്ങോട്ട് മാറി പോവുമല്ലോ എന്നാലോചിക്കുമ്പോൾ ഒരു ചെറിയ വിഷമം." അജിംസിന്റെ വാക്കുകളിൽ ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നു.

ഷാഹിദിന്റെ ഉള്ളിലുമൊന്ന് പിടഞ്ഞു. ശരിയാണ്, ഈ നാല് ചുവരുകൾക്കുള്ളിൽ അവർ പങ്കുവെച്ച കഷ്ടപ്പാടുകൾ ചെറുതല്ല. "എടാ, നിങ്ങളെ ഒക്കെ വിട്ട് ഞാൻ എങ്ങോട്ടും പോവുന്നില്ല.

ഞാൻ തിരിച്ചു വന്ന് പുതിയ കമ്പനിയിൽ ജോയിൻ ചെയ്യട്ടെ. എനിക്ക് പി.ആർ (PR) കിട്ടുന്നത് വരെ ഞാൻ ഇവിടെ ഈ റൂമിൽ തന്നെ കാണും.

പിന്നെ ഞാൻ

💬 Comments

View all comments