Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
എടുത്താൽ മതി."
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. രാഹുൽ ജോയിന്റ് വലിക്കുന്നതിനിടയിൽ പറഞ്ഞു, "അവനോട് പറഞ്ഞിട്ട് കാര്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി ഈ ഫോണിലെ ഒരു ഫോട്ടോയും വെച്ച് എന്തൊക്കെയാ കാണിക്കുന്നതെന്ന് അവന് മാത്രമേ അറിയൂ.
എത്ര കൊടുത്തൂ എന്നൊക്കെ ദൈവത്തിന് അറിയാം. ഒറ്റ ഫോട്ടോ വെച്ച് പിടിച്ചു നിന്നത് എങ്ങനെയാ എന്ന് അവന് മാത്രമേ അറിയൂ..."
ഷാഹിദും അവരുടെ കൂടെ ചിരിച്ചു. "ഡാ നിർത്തെടാ... ഞാൻ അങ്ങനെ ഫോട്ടോ കണ്ട് വിടുന്ന പരിപാടിയൊന്നും ഇല്ല. ഞാൻ ജസ്റ്റ് അവളെ ഒന്ന് നോക്കും അത്രേ ഉള്ളു," ഷാഹിദ് ചമ്മലോടെ പറഞ്ഞു.
"ആഹ്, നോക്കും... നോക്കി നോക്കി ലാസ്റ്റ് പാവം ആ ഫോണിന്റെ ഡിസ്പ്ലേ ഇപ്പൊ നല്ല സോഫ്റ്റ് ആണെന്നാണ് കേട്ടത്," അജിംസ് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് കളിയാക്കി.
"എന്തായാലും അളിയാ, പറഞ്ഞു പറഞ്ഞു എന്തായാലും നിനക്ക് നാട്ടിൽ പോവാനായി. ഞാൻ ഒരു കാര്യം പറയാം. കല്യാണം ഉറപ്പിച്ചു കിട്ടിയാൽ ആക്രാന്തം കാണിക്കരുത്...
മൻസൂറിൻ്റെ കാര്യം നിനക്ക് അറിയാലോ... പതുക്കെ തിന്നാൽ പനയും തിന്നാം എന്നല്ലേ."
അജിംസിന്റ തമാശ കേട്ട് റൂമിൽ വലിയൊരു പൊട്ടിച്ചിരി ഉയർന്നു. ഷാഹിദ് ചിരിച്ചുകൊണ്ട് അജിംസിന്റെ തോളിൽ ഒരിടി വെച്ചുകൊടുത്തു.
"എടാ ഷാഹി, ഈ രണ്ടാമത്തെ പെട്ടിയിൽ ഇരുപത്തിനാലര കിലോ ഉണ്ട്. ഒന്നര കിലോ മാറ്റണം. എയർപോർട്ടിൽ ചെന്നിട്ട് പെട്ടി തുറന്ന് സാധനം മാറ്റാൻ നിന്നാൽ വല്ലാത്ത ഡെക്കറേഷൻ ആയിരിക്കും," രാഹുൽ ഒരു കയ്യിൽ ജോയിന്റും മറു കയ്യിൽ സ്കെയിലുമായി പെട്ടി തൂക്കി നോക്കിക്കൊണ്ട് പറഞ്ഞു.
"അതിലുള്ള ആ ലിൻഡ് ചോക്ലേറ്റിന്റെ വലിയ പാക്കറ്റുകൾ
💬 Comments
View all comments