Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
എട്ടരയോടെ കരിപ്പൂരിൽ എത്തും," ഷാഹിദ് പറഞ്ഞു.
"ഞങ്ങൾ ഇപ്പൊ നിന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുവായിരുന്നു മോനെ," കടയിലേക്ക് പോകാൻ ബൈക്കിലിറങ്ങാൻ നിൽക്കുകയായിരുന്ന ഉപ്പ ഫോൺ വാങ്ങിക്കൊണ്ട് പറഞ്ഞു. മകനെ ഒരുപാട് നാളുകൾക്ക് ശേഷം കാണാൻ പോകുന്നതിന്റെ വലിയൊരു സന്തോഷം ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.
"ഞാൻ എന്തായാലും അങ്ങാടീന്ന് ഒരു ഇന്നോവ കാർ പറഞ്ഞുവെച്ചിട്ടുണ്ട്. ഞങ്ങൾ കാലത്തേ തന്നെ അവിടെ എയർപോർട്ടിൽ എത്തിക്കോളാം മോനെ. നീയ്യ് ശ്രദ്ധിച്ചൊക്കെ പോരണം ട്ടോ.."
ഫോൺ ഉമ്മയുടെ കയ്യിലേക്ക് മാറി. "പാസ്പോർട്ടും ടിക്കറ്റും ഒക്കെ ഒന്നൂടെ ചെക്ക് ചെയ്ത് കയ്യിലുള്ള ചെറിയ ബാഗിൽ വെച്ചോണം കേട്ടോ. വിമാനത്തിൽ കയറാൻ നേരം അവിടെയും ഇവിടെയും വെച്ച് മറക്കരുത്.
പിന്നെ ഫ്ലൈറ്റിൽ കയറിയാൽ ഉറങ്ങിപ്പോയി എവിടെങ്കിലും ഇറങ്ങാൻ മറക്കരുത്," ഉമ്മയുടെ നിഷ്കളങ്കമായ പതിവ് ഉപദേശം കേട്ട് ഷാഹിദ് ചിരിച്ചുപോയി.
"ഉമ്മാ, ഇതൊക്കെ അനൗൺസ് (announce) ചെയ്യും. ഞാൻ കെ.എസ്.ആർ.ടി.സി ബസ്സിലല്ല, വിമാനത്തിലല്ലേ വരുന്നത്!" അവൻ ചിരിയോടെ മറുപടി നൽകി.
അതിനിടയിൽ സഫയുടെ വക ഒരു ചോദ്യം വന്നു, "ഇക്കാ, എന്റെ ചോക്ലേറ്റും സാധനങ്ങളും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലെ? ഒന്നും മറന്നിട്ടില്ലല്ലോ?"
"പോടീ... അല്ലെങ്കിലേ വീപ്പക്കുറ്റി പോലെ ആയിട്ടുണ്ട്... ഇനി നിനക്ക് ഇപ്പൊ ചോക്ലേറ്റ് ഇല്ലാഞ്ഞിട്ട്.... എന്തായാലും ഞാൻ ഉറങ്ങാൻ നോക്കട്ടെ. സമയം ഒരുപാടായി.
ഇറങ്ങാൻ നേരം എയർപോർട്ടിൽ എത്തിയിട്ട് ഒന്നൂടെ വിളിക്കാം. അതുപോലെ കണക്ഷൻ ഫ്ലൈറ്റിനായി അബുദാബിയിൽ നിർത്തുമ്പോഴും വിളിക്കാം."
എല്ലാവരോടും യാത്ര പറഞ്ഞ് ഫോൺ വെച്ച ശേഷം ഷാഹിദ് ബെഡിലേക്ക് വീണു. അതിരാവിലെ എഴുന്നേൽക്കാൻ ഫോണിൽ നാലരയ്ക്കും നാലേ മുക്കാലിനുമായി മൂന്നാല് അലാറങ്ങൾ അവൻ സെറ്റ്
💬 Comments
View all comments