0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 39K

ചെയ്തു.

റൂമിലെ ലൈറ്റുകൾ അണച്ച്, ഡ്യൂവെ (Duvet) പുതച്ചു കിടക്കുമ്പോഴും ഷാഹിദിന്റെ ഉള്ളിൽ ഒരുപാട് ചിന്തകളായിരുന്നു. ജീവിതത്തിൽ നിന്ന് ഓരോ അധ്യായങ്ങളായി കൊഴിഞ്ഞു പോവുകയാണ്.

കാനഡയിലെ ആദ്യത്തെ കഷ്ടപ്പാടുകൾ, ഉറക്കമൊഴിഞ്ഞുള്ള നൈറ്റ് ഷിഫ്റ്റുകൾ, വിന്ററിലെ തണുപ്പ്... അതെല്ലാം കടന്ന് ഇപ്പോൾ പുതിയൊരു ജോലി, പ്രതീക്ഷിച്ചതിലും കൂടുതൽ ശമ്പളം, പിന്നെ കാത്തിരിക്കാൻ ഒരു പെണ്ണും.

ഇനി വരാനുള്ളത് ഇതിലും വലിയ പ്രതീക്ഷകളാണെന്ന ഉറപ്പോടെ ആ ഇരുട്ടിൽ അവൻ പതിയെ കണ്ണുകളടച്ചു.

രാത്രി വൈകി കിടന്നതുകൊണ്ടും നല്ല ക്ഷീണമുള്ളതുകൊണ്ടും ഷാഹിദ് നല്ല ഉറക്കത്തിലായി. ഫോണിൽ സെറ്റ് ചെയ്ത ആദ്യത്തെ അലാറം നാലരയ്ക്ക് അടിച്ചപ്പോൾ അവൻ അത് കേട്ടതേയില്ല.

നാലേ മുക്കാലിന്റെ രണ്ടാമത്തെ അലാറം അടിച്ചപ്പോൾ പകുതി മയക്കത്തിൽ കൈകൊണ്ട് പരതി അതും ഓഫ് ചെയ്ത് അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

കൃത്യം അഞ്ചുമണിക്ക് വലിയ ശബ്ദത്തിൽ മൂന്നാമത്തെ അലാറം അടിച്ചപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയുണർന്നത്. സമയം കണ്ടതും അവന് പരിഭ്രാന്തിയായി. "പടച്ചോനെ, സമയം അഞ്ചായി!"

അവൻ ഒറ്റച്ചാട്ടത്തിന് എഴുന്നേറ്റു. എയർപോർട്ടിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. അവന്റെ ബഹളം കേട്ട് രാഹുലും അജിംസും മൻസൂറുമൊക്കെ ഉണർന്നു. പിന്നെ റൂമിൽ ഒരു പരക്കംപാച്ചിലായിരുന്നു.

വേഗം ബാത്ത്റൂമിൽ കയറി ഫ്രഷായി, തലേദിവസം തന്നെ എടുത്തുവെച്ച ജീൻസും ഹുഡിയും (hoodie) ധരിച്ച് അവൻ അഞ്ച് മിനിറ്റിനുള്ളിൽ റെഡിയായി. നാട്ടിലോട്ട് പോവുകയല്ലേ, എല്ലാം നന്നായി വരാൻ വേണ്ടി വേഗം നിസ്കരിച്ചു ഒന്ന് പ്രാർത്ഥിച്ചു.

അപ്പോഴേക്കും ഫ്രെണ്ട്സും റെഡിയായി ഉബെറും ബുക്ക് ചെയ്തിരുന്നു. പുറത്ത് നല്ല തണുപ്പുള്ളതുകൊണ്ട് അതിന് മുകളിലായി വലിയ വിന്റർ ജാക്കറ്റും എടുത്തു ധരിച്ചു.

ഹെവി സ്നോ

💬 Comments

View all comments