Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
അവിടുന്ന്," അവൻ ചിരിച്ചുകൊണ്ട് അവളുടെ തലയ്ക്കൊന്ന് കൊട്ടി. ആ ചെറിയ തല്ലിൽ അവളോടുള്ള അവന്റെ വലിയ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
സ്വന്തം നാട്ടിലെ മണ്ണിൽ കാലുകുത്തിയതിന്റെയും, പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരിച്ചെത്തിയതിന്റെയും വലിയൊരു ആഹ്ലാദത്തിലായിരുന്നു അപ്പോൾ ഷാഹിദ്.
ഒരു ഇന്നോവ കാർ വിളിച്ചായിരുന്നു അവർ വന്നത്. ലഗേജുകൾ കയറ്റി കാർ മലപ്പുറത്തേക്ക്, മഞ്ചേരി ലക്ഷ്യമാക്കി നീങ്ങി. കൊണ്ടോട്ടി വഴിയുള്ള ആ യാത്രയിൽ ഷാഹിദ് വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.
കനേഡിയൻ ഹൈവേകളിലെ വലിയ വാഹനങ്ങൾക്ക് പകരം, ഇടുങ്ങിയ റോഡിലൂടെ ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളും, ഓട്ടോറിക്ഷകളും, ചായക്കടകളും, ചെറിയ കവലകളുമൊക്കെ കണ്ടപ്പോൾ അവന് വല്ലാത്തൊരു ഗൃഹാതുരത തോന്നി.
"നീ വരുന്ന കാര്യം ഞാൻ ബഷീർക്കയോട് പറഞ്ഞിട്ടുണ്ട് ഷാഹിദേ. മറ്റന്നാൾ തന്നെ നമുക്ക് പെണ്ണിന്റെ വീട്ടിലേക്ക് പോകണം. അവരും കാത്തിരിക്കുവാ," കാറിന്റെ മുൻസീറ്റിലിരുന്ന് ഉപ്പ പറഞ്ഞു.
മറ്റന്നാൾ! അത് കേട്ടപ്പോൾ അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി.
വീട്ടിലെത്തിയപ്പോൾ വലിയൊരു സ്വീകരണമായിരുന്നു ഷാഹിദിനെ കാത്തിരുന്നത്. കാനഡയിൽ നിന്ന് വർഷങ്ങൾക്ക് ശേഷം വരുന്നതിന്റെ സന്തോഷം ആ വീടാകെ നിറഞ്ഞുനിന്നു. അടുത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളും അയൽക്കാരുമൊക്കെ അവനെ കാണാൻ വന്നിരുന്നു.
അന്ന് മുഴുവൻ ആ തിരക്കിലും ബഹളത്തിലുമായി കഴിഞ്ഞുപോയി. അന്ന് രാത്രിയും അവന് അധികം ഉറങ്ങാനൊന്നും പറ്റിയില്ല. വൈകി ഉറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കടുത്ത ജെറ്റ് ലാഗ് കാരണം അവന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു.
ശരീരമാകെ തളരുന്നതുപോലെ. എങ്കിലും അവൻ വേഗം കുളിച്ച് റെഡിയായി ടൗണിലേക്ക് ഇറങ്ങി. മഞ്ചേരി ടൗണിലെ പഴയ ഗ്രൗണ്ടിനടുത്തുള്ള നാരായണേട്ടന്റെ ചായക്കടയിലാണ് അവന്റെ കൂട്ടുകാരുടെ സ്ഥിരം താവളം.
അവിടെ
💬 Comments
View all comments