0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 42.3K

അവന്റെ പഴയ ഗ്യാങ് അവനെ കാത്തിരിപ്പുണ്ടായിരുന്നു—ഷമീറും, ഫൈസലും, അൻവറും, അനീഷും.

ഷാഹിദിനെ കണ്ടതും അവിടെ വലിയ ബഹളമായി. പരസ്പരം കെട്ടിപ്പിടിച്ചും തോളിലടിച്ചുമുള്ള സ്നേഹപ്രകടനങ്ങൾ.

"എന്താടാ കനേഡിയൻ സുന്ദരാ... നീയാകെ വെളുത്തു തുടുത്തല്ലോ!" അനീഷ് അവനെ ചേർത്തുപിടിച്ചു കൊണ്ട് ചിരിയോടെ ചോദിച്ചു.

"അതൊക്കെ അവിടുത്തെ തണുപ്പിന്റെയാടാ..." ഷാഹിദ് ചിരിച്ചു.

ചൂടുള്ള സുലൈമാനിയും നല്ല മൊരിഞ്ഞ പരിപ്പുവടയും മുന്നിലെത്തിയപ്പോൾ അവർ കാനഡയിലെ വിശേഷങ്ങളിലേക്ക് കടന്നു.

"എന്താടാ ഷാഹിദേ... അവിടെ ഭയങ്കര തണുപ്പല്ലേ? എപ്പോഴും കോട്ടും സ്യൂട്ടുമിട്ടാണോ നടപ്പ്?" ഫൈസലിന്റെ വകയായിരുന്നു അടുത്ത ചോദ്യം.

"അതൊക്കെ വിന്ററിൽ മാത്രമാടാ. അഞ്ചാറു മാസം നല്ല തണുപ്പായിരിക്കും. പക്ഷെ സമ്മർ വന്നാൽ പിന്നെ അവിടെയുള്ള കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റില്ല. നാട്ടിലെ പോലെ തന്നെ നല്ല രസമാ..." ഷാഹിദ് പറഞ്ഞു.

"അല്ല അളിയാ, നീ ഈ സമ്മറിന്റെ കാര്യം പറയുമ്പോ ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടല്ലോ. അവിടെത്തെ പിള്ളേരൊക്കെ നല്ല ഒന്നാന്തരം ഗ്ലാമർ ആയിരിക്കുമല്ലോ അല്ലെ?" ഷമീർ കണ്ണടച്ച് കാണിച്ചുകൊണ്ട് ചോദിച്ചു.

"അതൊക്കെ നീ നേരിട്ട് വന്ന് കാണുന്നതാടാ നല്ലത്... എന്തായാലും നീയൊക്കെ വിചാരിക്കുന്ന പോലെയല്ല, ജീവിതം കുറച്ചു സ്ട്രഗിൾ തന്നെയാണ് അവിടെ," ഷാഹിദ് വളരെ ലളിതമായി ആ സംസാരം അവസാനിപ്പിച്ചു.

"അതൊക്കെ പോട്ടെ, നാളെ നിന്റെ പെണ്ണുകാണൽ അല്ലെ മെയിൻ പരിപാടി! അതൊക്കെ കഴിഞ്ഞിട്ട് നമുക്ക് ഒരു ഉഷാർ പാർട്ടി വേണം കേട്ടോ," അനീഷ് ഓർമ്മിപ്പിച്ചു.

അന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഷാഹിദ് തന്റെ പഴയ മുറിയിലെ കട്ടിലിലേക്ക് വീണു. ഏറെ നാളുകൾക്ക് ശേഷം സ്വന്തം വീട്ടിലെ ആ പഴയ മുറിയിൽ കിടക്കുമ്പോൾ അവനിൽ

💬 Comments

View all comments