0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 43.5K

ഒന്നാകെ സൽവാറിന് മുന്നിലൂടെ മറച്ചിട്ടിരിക്കുന്നത് കാരണം ശരീരഘടന മനസ്സിലാക്കി എടുക്കാൻ ഷാഹിദിന് അത്ര പെട്ടന്ന് സാധിച്ചില്ല.

എന്നിരുന്നാലും അവൻ പ്രതീക്ഷിച്ചതിലും നല്ല ഉയരവും അതിനൊത്ത ശരീരവടിവും അവൾക്കുണ്ടായിരുന്നു. അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം പൂർണ്ണമായും മൂടിയതാണെങ്കിലും, അവൾ നടന്നു വരുമ്പോൾ ആ ഇളം മെറൂൺ ചുരിദാറിനുള്ളിലെ അവളുടെ ഒതുങ്ങിയ അരക്കെട്ടിന്റെയും ആകാരവടിവിന്റെയും വളരെ നേർത്ത സൂചന ഷാഹിദിന്റെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ അവൻ മനസ്സിലാക്കി എടുക്കാൻ ശ്രമിച്ചു.

ഒരു തരി പോലും മേക്കപ്പില്ലാത്ത, വളരെ നാച്ചുറൽ ആയ ആ വെളുത്ത മുഖം. തിളക്കമുള്ള, കരിമഷിയെഴുതിയ വലിയ കണ്ണുകൾ. ലിപ്സ്റ്റിക് പോലും ഇട്ടിട്ടില്ലെങ്കിലും നല്ല ചുവന്ന സ്ട്രോബറി പോലെയുള്ള മാതളച്ചാർ കലർന്ന ചുണ്ടുകളും ആ തിളങ്ങുന്ന കവിളുകളും എല്ലാം ഷാഹിദ് കുറഞ്ഞ സമയം കൊണ്ട് തന്നെ

മനസ്സിലേക്ക് ഒപ്പിയെടുത്തു. അവൾ കുനിഞ്ഞ് ഓരോരുത്തർക്കായി ചായ കൊടുക്കുമ്പോൾ, മൈലാഞ്ചിയിട്ട ആ മൃദുവായ വിരലുകളും, അവളുടെ മുഖത്തെ ആ നേർത്ത, നാണം കലർന്ന പുഞ്ചിരിയും ഷാഹിദിന്റെ ഹൃദയത്തിൽ കൃത്യമായി പതിഞ്ഞു.

അവൾ നടക്കുമ്പോൾ ഉണ്ടായിരുന്ന ആ ചെറിയ കിലുക്കവും ഷാഹിദിന് വല്ലാത്ത ഇമ്പമുള്ളതായി അനുഭവപ്പെട്ടു. കാഴ്ചയിൽ ഇത്രയും നിഷ്കളങ്കയായ, ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ കഴിയുന്നത് തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായിരിക്കുമെന്ന് അവന് തോന്നി.

ഷാഹിദിന് മുന്നിൽ വന്ന് ചായ നീട്ടുമ്പോൾ അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ പതിയെ കണ്ണുകൾ ഉയർത്തി അവനെ ഒന്നു നോക്കി.

പരസ്പരം കണ്ണുകൾ ഉടക്കിയ ആ ചെറിയ നിമിഷം, ഷാഹിദിന്റെ ഉള്ളിൽ ഒരു കൊടുംകാറ്റ് വീശിയടിച്ചു. അവൻ ചായ വാങ്ങുമ്പോൾ അവൻ്റെ കൈ കൊണ്ട്

💬 Comments

View all comments