Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
അവളുടെ വിരലുകളിൽ ചെറുതായി സ്പർശിക്കണം എന്ന് അവന് മനസ്സിലുണ്ടായിരുന്നെങ്കിലും, ആ സമയം അത് പ്രാവർത്തികമാക്കാൻ അവനെക്കൊണ്ട് സാധിച്ചില്ല.
"കുട്ടികൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം. അകത്തെ റൂമിലേക്ക് പോയ്ക്കോളൂ," ബഷീർക്കയുടെ ശബ്ദമാണ് ഷാഹിദിനെ ചിന്തകളിൽ നിന്നുണർത്തിയത്.
ജസ്ന മുൻപേ നടന്നു. പുറകെ ഷാഹിദും. ഉള്ളിലെ ഒരു ചെറിയ മുറിയിൽ അവൾ തലകുനിച്ച് നിന്നു. ഷാഹിദ് വാതിലിനരികിൽ മാറിനിന്നു. റൂമിൽ അവർ രണ്ട് പേരും മാത്രം.
അവൾ വല്ലാതെ നാണിക്കുന്നുണ്ടായിരുന്നു. അവളുടെ ഹൃദയമിടിപ്പ് അവന് അവിടെ നിന്നാൽ കേൾക്കാമായിരുന്നു. ആ നിശബ്ദത മാറ്റാൻ ഷാഹിദ് തന്നെ ആദ്യം സംസാരിച്ചു.
"നല്ല ടെൻഷൻ ഉണ്ടെന്നു തോന്നുന്നല്ലോ. ആദ്യമായിട്ടുള്ള പെണ്ണുകാണൽ ആണോ?" ഷാഹിദ് ചിരിച്ചുകൊണ്ട് ചോദിച്ചു.
ആ ചോദ്യം കേട്ട് അവളുടെ ചുണ്ടിലൊരു ചെറിയ ചിരി വിടർന്നു. അവൾ പതിയെ തലയുയർത്തി, "ഉം..." എന്ന് മാത്രം വളരെ നേർത്ത ശബ്ദത്തിൽ മൂളി.
ആ മൂളലിലെ മധുരം പോലും അവനെ വല്ലാതെ ആകർഷിച്ചു.
"പഠിത്തം ഒക്കെ ഇപ്പോ എവിടെയെത്തി? എന്താ ഇപ്പോഴത്തെ പ്ലാൻ?" അവൻ വളരെ സ്വാഭാവികമായി ചോദിച്ചു.
"ഡിഗ്രി സെക്കൻഡ് ഇയർ (second year) ആണ് ഇപ്പോ... ഒരു വർഷം കൂടെ കോഴ്സ് ഉണ്ടാവും," അവൾ പതിയെ പറഞ്ഞു. അവളുടെ ശബ്ദം കേൾക്കാൻ നല്ല ഇമ്പമുള്ളതായിരുന്നു.
"ഓഹോ, അപ്പൊ ഡിഗ്രി കഴിഞ്ഞിട്ട് എന്താ പരിപാടി? തുടർന്ന് പഠിക്കാനാണോ, അതോ ജോലിക്ക് പോവാനാണോ താല്പര്യം?" ഷാഹിദ് അവളുടെ ആഗ്രഹങ്ങൾ അറിയാൻ ശ്രമിച്ചു.
ജസ്ന ഒന്ന് മടിച്ചു നിന്നിട്ട്, വളരെ ബഹുമാനത്തോടെ പറഞ്ഞു, "അത്... കോഴ്സ് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും ചെറിയ ജോലിക്ക്
💬 Comments
View all comments