Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
പോവണം ന്ന് ഉണ്ടായിരുന്നു.
വീട്ടില് വെറുതെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ഒരു രണ്ടു മൂന്നു വർഷം ജോലി ചെയ്യണം ന്ന് ആഗ്രഹമുണ്ട്. പിന്നെ എനിക്ക് വലിയ കരിയർ സ്വപ്നങ്ങളൊന്നുമില്ല.
അതുകഴിഞ്ഞാൽ പിന്നെ ഒരു വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ചെയ്തു ഇരിക്കാനാ എനിക്കിഷ്ടം."
അവളുടെ ആ മറുപടി ഷാഹിദ് അത്ര പ്രതീക്ഷിച്ചതായിരുന്നില്ല. കാനഡയിൽ രണ്ട് പേരും ജോലി ചെയ്താലേ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളൂ എന്ന് അവനറിയാം.
അതുകൊണ്ടുതന്നെ ജോലി ചെയ്യാൻ താല്പര്യമുള്ള ഒരു പെണ്ണിനെയായിരുന്നു അവന് വേണ്ടിയിരുന്നത്. എന്നിരുന്നാലും അവളുടെ മുഖത്തോട്ട് വീണ്ടും നോക്കിയ ഷാഹിദിന് ഈ കല്യാണം വേണ്ട എന്ന് പറയാൻ ആവുമായിരുന്നില്ല.
അവളുടെ താല്പര്യങ്ങളൊക്കെ കല്യാണം കഴിഞ്ഞ് പതുക്കെ തൻ്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റിയെടുക്കാമല്ലോ എന്നവൻ കരുതി. അല്ലെങ്കിൽ തന്നെ ജസ്നയുടെ വസ്ത്രരീതിയൊന്നും ഷാഹിദിൻ്റെ താല്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നില്ല.
അതൊക്കെത്തന്നെ എന്തായാലും മാറ്റിയെടുക്കേണ്ടതുണ്ട്. പതുക്കെ ശരിയാവും എന്ന പ്രതീക്ഷയിൽ തന്നെ ഷാഹിദ് ജസ്നയെ നോക്കി നിന്നു. അവൾ കുറച്ചു മോഡേൺ മൈൻഡ്സെറ്റ് (modern mindset) കൂടെ ഉള്ള പെണ്ണായിരുന്നെങ്കിൽ എന്ന് ഷാഹിദ് വെറുതെ ഒരു നിമിഷം ആലോചിച്ചു.
"അതൊക്കെ നല്ല പ്ലാൻ തന്നെയാ," ഷാഹിദ് വെറുതെ പറഞ്ഞു. "കാനഡയിലൊക്കെ പെണ്ണുങ്ങൾക്കും വളരെ നല്ല ജോലിയൊക്കെ കിട്ടും. നീ അവിടെ വരുമ്പോ നമുക്ക് നിന്റെ ഇഷ്ടം പോലെ ഒക്കെ തീരുമാനിക്കാം.
പിന്നെ അവിടെ നല്ല തണുപ്പാ... അതിനോട് ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു സമയം പിടിക്കും," ഷാഹിദ് കാനഡയെക്കുറിച്ച് ചെറിയൊരു സൂചന നൽകി.
"ഉം... ഉപ്പ പറഞ്ഞിരുന്നു അവിടെ ഭയങ്കര
💬 Comments
View all comments