0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 44.3K

തണുപ്പാണെന്ന്," അവൾ വീണ്ടും തലകുനിച്ചു കൊണ്ട് ചിരിച്ചു.

ആ സംസാരത്തിനിടയിൽ അവൾക്ക് വലിയ വാചാലതയൊന്നുമില്ലെങ്കിലും, ആ കുറഞ്ഞ വാക്കുകളിൽ അവളുടെ ശുദ്ധമായ സ്വഭാവവും കുടുംബത്തോടുള്ള ബഹുമാനവും അവന് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ അവന് അവളോട് വളരെ വലിയൊരു ഇഷ്ടം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഈ പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വരുന്നത് ഒരു വലിയ അനുഗ്രഹമായിരിക്കുമെന്ന് ഷാഹിദിന്റെ മനസ്സ് അവന്റെ പോലും അനുവാദമില്ലാതെ ഉറപ്പിച്ചതായി അവന് തോന്നി.

ഇതൊക്കെ ആണെങ്കിലും അവൾക്ക് അവനെ ഇഷ്ടപ്പെടുമോ എന്നൊരു ആകാംഷ ഷാഹിദിന് ഉണ്ടായിരുന്നു. ഒടുവിൽ അവൻ ആ ചോദ്യം ചോദിച്ചു.

"ജസ്ന..." ആ പേര് അവന്റെ ചുണ്ടുകളിൽ നിന്നും കേട്ടപ്പോൾ അവൾ ഒന്നു മുഖമുയർത്തി നോക്കി.

"എന്നെ ഇഷ്ടപ്പെട്ടോ?" അവൻ വളരെ നേരിട്ട് തന്നെ ചോദിച്ചു.

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. നാണം കൊണ്ട് അവളുടെ മുഖം കൂടുതൽ ചുവന്നിരുന്നു. അവൾ പതിയെ, വളരെ പതിയെ തലയാട്ടി. 'ഉം' എന്നൊരു മൂളൽ മാത്രം അവളുടെ ചുണ്ടുകളിൽ നിന്നുതിർന്നു.

ആ ഒരൊറ്റ മൂളലിൽ ഷാഹിദിന് തൻ്റെ ജീവന് ഒരു പൂർണ അർഥം വന്ന സംതൃപ്തിയായിരുന്നു. അങ്ങനെ, അവരുടെ ആ ചെറിയ കൂടിക്കാഴ്ച കഴിഞ്ഞ് ഷാഹിദ് പുറത്തിറങ്ങിയ ശേഷം, ഉപ്പമാരും ബാക്കി ആണുങ്ങളും ചേർന്ന് കാര്യങ്ങൾ സംസാരിച്ചു.

അന്വേഷണം എല്ലാം ഷാഹിദ് വരുന്നതിന് മുന്നേ തന്നെ കഴിഞ്ഞിരുന്നതിനാൽ, എല്ലാവർക്കും പരസ്പരം സമ്മതമായതിനാൽ കാര്യങ്ങൾ വേഗത്തിൽ തീരുമാനിച്ചു. അടുത്ത വ്യാഴാഴ്ച നിശ്ചയം നടത്താം.

നിക്കാഹ് ഇപ്പോൾ തിരക്കിട്ട് വേണ്ട, ഷാഹിദ് ഈ ലീവ് കഴിഞ്ഞ് തിരിച്ചുപോയിട്ട് അടുത്ത തവണ വരുമ്പോൾ വലിയ രീതിയിൽ തന്നെ നടത്താം

💬 Comments

View all comments