0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 33.1K

പൊട്ടാ, നീ ഇങ്ങനെ ഒരേ സൈറ്റിൽ തന്നെ വീണ്ടും വീണ്ടും കേറി നോക്കുമ്പോൾ അവന്മാർ നിന്റെ കുക്കീസ് (cookies) ട്രാക്ക് ചെയ്ത് ഡിമാൻഡ് കൂടുതലാണെന്ന്

കാണിച്ച് പൈസ കൂട്ടി കാണിക്കും. പിന്നെ നീ ഈ വീക്കെൻഡിലെ ഡേറ്റ് മാത്രം നോക്കാതെ ഒരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റി നോക്ക്."

രാഹുൽ ഒരു പ്രൊഫഷണൽ യൂസറെ പോലെ വിരലുകൾ കീബോർഡിലൂടെ അതിവേഗം ചലിപ്പിച്ചു.

അവൻ പല വെബ്സൈറ്റുകളിലായി വി.പി.എൻ (VPN) ഒക്കെ മാറ്റി ലൊക്കേഷൻ മാറ്റിയിട്ട് ഡേറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പരിശോധിച്ചു. ദുബായ് വഴിയുള്ള കൊച്ചി ഫ്ലൈറ്റുകൾക്ക് പകരം അവൻ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവൻ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ സന്തോഷത്തിൽ വിളിച്ചുപറഞ്ഞു, "ദാ പിടിച്ചോ! അബുദാബി വഴി കോഴിക്കോട്ടേക്ക് പോകുന്ന ഇത്തിഹാദ് എയർവേയ്സ് (Etihad Airways).

വെറും ആയിരത്തി ഇരുന്നൂറ്റി എൺപത് ഡോളർ! നിനക്ക് പോരാൻ കരിപ്പൂർ അല്ലെ എളുപ്പം?"

സ്ക്രീനിലെ ആ തുക കണ്ടപ്പോൾ ഷാഹിദിന്റെ കണ്ണുകൾ വിടർന്നു. അവന് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒറ്റയടിക്ക് എഴുന്നൂറോളം ഡോളറിന്റെ ലാഭം!

"എന്റെ പൊന്നു രാഹുലേ... നീ ഒരു രക്ഷയുമില്ലടാ! മുത്താണ് നീ!"

"നീ ആദ്യം നിന്റെ കാർഡ് എടുത്ത് ഈ ടിക്കറ്റ് അങ്ങ് ബുക്ക് ചെയ്യ്. അല്ലാതെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ ഇപ്പൊ ഇതിന്റെ റേറ്റും മാറും," രാഹുൽ ചിരിച്ചു.

ഷാഹിദ് വേഗം തന്നെ ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് അടിച്ചു കൊടുത്ത് ആ ടിക്കറ്റ് പർച്ചേസ് ചെയ്തു. ലാപ്ടോപ്പിന്റെ സ്ക്രീനിൽ ടിക്കറ്റ് കൺഫോം ആയ ആ പി.ഡി.എഫ് (PDF) വന്നപ്പോൾ

💬 Comments

View all comments