0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 32.7K

എമിറേറ്റ്സിനൊക്കെ (Emirates) തീവിലയാണ്. എകദേശം രണ്ടായിരം ഡോളറിന് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.

പുതിയ ജോലി ശരിയായെങ്കിലും കയ്യിലുള്ള സേവിങ്സ് വെച്ച് അതൊന്നും താങ്ങാൻ പറ്റില്ല എന്ന് ഷാഹിദിന് നന്നായി അറിയാമായിരുന്നു. ടിക്കറ്റിന് വേണ്ടി മാത്രം നല്ലൊരു സംഖ്യ പൊട്ടിച്ചാൽ ബാക്കി കാര്യങ്ങൾ പരുങ്ങലിൽ ആവും.

എത്ര നോക്കിയിട്ടും ഫ്ലൈറ്റ് ചാർജുകൾ ഇങ്ങനെ കൂടി വരുന്നതല്ലാതെ, അഫോർഡബിൾ (affordable) ആയൊരു ടിക്കറ്റും ഷാഹിദിന് കിട്ടിയില്ല.

അങ്ങനെ ആ സമയത്താണ് ടെൻഷനടിച്ച് ഇരിക്കുന്ന ഷാഹിദിന്റെ അടുത്തേക്ക്, പതിവ് പോലെ തന്റെ ജോയിന്റും (joint) വലിച്ച് കിറുങ്ങി രാഹുൽ കടന്നു വരുന്നത്. റൂമിലാകെ കഞ്ചാവിന്റെ രൂക്ഷഗന്ധം പടർന്നു.

"എന്താടാ... എന്താ ഒരു വല്ലാത്ത ടെൻഷൻ? നിന്റെ മുഖത്ത് നോക്കിയാൽ അറിയാമല്ലോ കപ്പലോട്ടം കഴിഞ്ഞ ക്ഷീണം ആണെന്ന്," രാഹുൽ പുക പുറത്തേക്ക് വിട്ടുകൊണ്ട് ചോദിച്ചു.

"എടാ ഈ ടിക്കറ്റിന്റെ കാര്യം നോക്കിയിട്ട് വല്ലാത്ത പ്രാന്താവുന്നു. എത്ര നോക്കിയിട്ടും പൈസ കുറഞ്ഞ ഒരു ഫ്ലൈറ്റും കാണുന്നില്ല. എല്ലാം ആയിരത്തി എണ്ണൂറും രണ്ടായിരവും അതിനു മുകളിലും ഒക്കെയാ," ഷാഹിദ് നിരാശയോടെ പറഞ്ഞു.

ഇതുകേട്ട് രാഹുൽ ചിരിച്ചുകൊണ്ട് ഷാഹിദിന്റെ അടുത്തേക്ക് വന്ന് ലാപ്ടോപ്പ് പിടിച്ചുവാങ്ങി. "മാറി നിൽക്കടാ അവിടുന്ന്... ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും അറിയാത്ത ഇവനൊക്കെ എങ്ങനെയാണോ ഇനി ഒരു കല്യാണം കഴിപ്പിച്ച് എടുക്കുന്നത്!"

രാഹുൽ ലാപ്ടോപ്പ് മടിയിൽ വെച്ചു. രാഹുൽ ആള് കഞ്ചാവാണെങ്കിലും സ്മാർട്ട്നെസിൽ അവനെ വെല്ലാൻ അധികം പേരില്ല.

അവൻ ആദ്യം തന്നെ ബ്രൗസറിലെ ഹിസ്റ്ററി മുഴുവൻ ക്ലിയർ ചെയ്ത് ഇൻകോഗ്നിറ്റോ മോഡ് (Incognito mode) ഓപ്പൺ ചെയ്തു. "എടാ

💬 Comments

View all comments