Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
കയറി. പെങ്ങൾക്കും ഉമ്മയ്ക്കും കൊടുക്കാൻ അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള പെർഫ്യൂമുകൾ തന്നെ ഷാഹിദ് സെലക്ട് ചെയ്തു.
ഒരെണ്ണം ജസ്നക്കായി വാങ്ങിക്കാനും അവൻ മറന്നില്ല. പിന്നീട് മാളിലുള്ള ലിൻഡ് (Lindt) ചോക്ലേറ്റ് ഔട്ട്ലെറ്റിൽ കയറി വലിയ കവറുകളിൽ ചോക്ലേറ്റുകൾ വാരിയെടുത്തു.
കാനഡയിൽ നിന്ന് ആദ്യമായി നാട്ടിൽ പോവുമ്പോൾ ഇനി മിട്ടായിക്ക് ഒന്നും ഒരു കുറവ് വരരുതല്ലോ. ബാക്കിയുള്ള ഫെറെറോ റോഷർ (Ferrero Rocher) വഴിക്ക് സ്കാർബറോയിലെ വാൾമാർട്ടിൽ (Walmart) നിന്ന് വാങ്ങാമെന്ന് അവൻ കരുതി.
ഇത്രയൊക്കെ വാങ്ങിയിട്ടും ഷാഹിദിന്റെ പ്രധാന ലക്ഷ്യം അതൊന്നുമായിരുന്നില്ല. രണ്ടു കൈകളിലും ഷോപ്പിംഗ് ബാഗുകളുമായി അവർ മാളിലെ ഫുഡ് കോർട്ടിൽ ചെന്നിരുന്നു. ഓരോ ബർഗർ വാങ്ങി കഴിക്കുന്നതിനിടയിൽ അവൻ പതിയെ തന്റെ പ്രധാന വിഷയം അവതരിപ്പിച്ചു:
"എടാ, എനിക്ക് നല്ലൊരു ഫോൺ വാങ്ങണം," ഷാഹിദ് കൂട്ടുകാരോട് പറഞ്ഞു.
"ഫോണോ? നിന്റെ കയ്യിൽ ഇപ്പൊത്തന്നെ നല്ലൊരു സാംസങ് ഫോൺ ഇല്ലേ? പിന്നെന്തിനാ പുതിയത്?" മൻസൂർ ബർഗർ കടിക്കുന്നതിനിടയിൽ ചോദിച്ചു.
"അതെനിക്കല്ലെടാ, പെണ്ണിന് കൊടുക്കാനാ. നല്ലൊരു ഫോൺ ഇല്ലാതെ കല്യാണം ഉറപ്പിക്കുന്ന പരിപാടി ഞങ്ങളുടെ ഭാഗത്തൊന്നുമില്ല എന്നാണ് നാട്ടിലെ ഫ്രണ്ട്സ് പറഞ്ഞത്. പിന്നെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ അവളോട് എപ്പോഴും സംസാരിക്കാനും, കോൾ ചെയ്യാനും ഒക്കെ നല്ലൊരു ഫോൺ തന്നെ വേണം."
ഇതുകേട്ടതും അജിംസ് വലിയൊരു ചിരിയോടെ അവനെ നോക്കി. "ഓഹോ, അപ്പൊ പ്ലാനിങ് ഒക്കെ ഭയങ്കര ഉഷാറാണല്ലോ മോനെ. അപ്പോഴേക്കും കോളിലോട്ടൊക്കെ എത്തിയോ...
രാത്രി വെറും മുഖം മാത്രം കാണാനുള്ള കോൾ ഒന്നും ആയിരിക്കില്ലല്ലോ നിന്റെ പ്ലാൻ?" അജിംസ് കണ്ണിറുക്കി കാണിച്ചു.
"അവൻ പോയിന്റ് പിടിച്ചു,"
💬 Comments
View all comments