0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 34.3K

രാഹുൽ ഒരു ചിരിയോടെ കൂട്ടത്തിൽ കൂട്ടി.

"എടാ എങ്കിൽ പിന്നെ നീ വേറെയൊന്നും ആലോചിക്കണ്ട, നേരെ ആപ്പിൾ സ്റ്റോറിൽ പോയി ഒരു ഐഫോൺ 15 (iPhone 15) തന്നെ എടുത്തോ," അജിംസ് വളരെ ഗൗരവത്തിൽ പറഞ്ഞു.

"നാട്ടിലെ പെൺകുട്ടികൾക്ക്, പ്രത്യേകിച്ച് കോളേജിൽ ഒക്കെ പഠിക്കുന്നവർക്ക് iPhone എന്ന് പറഞ്ഞാൽ ഒരു വല്ലാത്ത അഭിമാനം ഒക്കെ ആയിരിക്കും. നീ ആദ്യമായിട്ട് കൊടുക്കുന്ന ഗിഫ്റ്റ് അല്ലെ, ആ ആപ്പിൾ ലോഗോ കാണുമ്പോൾ തന്നെ അവൾ ഫ്ലാറ്റ് ആകും."

അതൊരു നല്ല ഐഡിയ ആണെന്ന് ഷാഹിദിനും തോന്നി. പക്ഷെ വോൺ മിൽസ് മാളിൽ ആപ്പിൾ സ്റ്റോർ ഇല്ലായിരുന്നു.

"നമുക്ക് തിരിച്ചു പോകുന്ന വഴിക്ക് യോർക്ക്ഡേൽ മാളിൽ (Yorkdale Mall) ഇറങ്ങാം. അത് സബ്വേ ലൈനിൽ തന്നെയല്ലേ, അവിടെ വലിയ ആപ്പിൾ സ്റ്റോർ ഉണ്ട്," ടൊറൻ്റോയിലെ മുക്കും മൂലയും അറിയാവുന്ന രാഹുൽ ഐഡിയ പറഞ്ഞു.

കയ്യിലുള്ള പൈസ കുറച്ച് ടൈറ്റ് ആണെങ്കിലും, ക്രെഡിറ്റ് കാർഡിൽ അത്യാവശ്യം ലിമിറ്റ് ബാക്കിയുണ്ട്. സ്വന്തമാകാൻ പോകുന്നവൾക്ക് കൊടുക്കുന്ന ആദ്യത്തെ സമ്മാനം ഏറ്റവും മികച്ചത് തന്നെയാകണം എന്ന് അവനുണ്ടായിരുന്നു.

മാളിൽ നിന്നിറങ്ങി തിരിച്ച് ബസ്സ് കയറി വി.എം.സി (VMC) സ്റ്റേഷനിലെത്തി. അവിടെ നിന്നും സബ്വേയിൽ കയറി അവർ യോർക്ക്ഡേൽ സ്റ്റേഷനിൽ ഇറങ്ങി നേരെ മാളിലെ ആപ്പിൾ സ്റ്റോറിലേക്ക് നടന്നു.

നല്ല തിരക്കുള്ള ആ പ്രീമിയം സ്റ്റോറിൽ കയറി, ഡിസ്പ്ലേയിൽ വെച്ചിരുന്ന ഫോണുകൾ നോക്കി അവൻ ഒരു പിങ്ക് കളർ ഐഫോൺ 15 തിരഞ്ഞെടുത്തു.

പെൺകുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന നിറം. ബില്ല് ചെയ്ത് ക്രെഡിറ്റ് കാർഡ് മെഷീനിൽ ടാപ്പ് ചെയ്തപ്പോൾ

💬 Comments

View all comments