Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
പഴങ്കഥ പോലെ തോന്നിത്തുടങ്ങിയിരുന്നു. വീട്ടിലെ ഉമ്മയുടെ കൈപ്പുണ്യമുള്ള ഭക്ഷണവും, നാട്ടുചൂടും അവനെ പൂർണ്ണമായും ഒരു പഴയ ഷാഹിദാക്കി മാറ്റിയിരുന്നു.
ഇത്രയൊക്കെ തിരക്കുകൾക്കിടയിലും, നാട്ടിലെ കൂട്ടുകാരുടെ നിരന്തരമായ നിർബന്ധം കാരണം അവർക്കൊപ്പം ഒരു ചെറിയ യാത്ര പോവാൻ ഷാഹിദ് സമയം കണ്ടെത്തി. ഷമീറും ഫൈസലും അൻവറും അനീഷും ഷാഹിദും കൂടെ അനീഷിന്റെ കാറിൽ താമരശ്ശേരി ചുരം കയറി വയനാട്ടിലേക്കായിരുന്നു ആ യാത്ര. കാനഡയിലെ ബാച്ചിലർ ലൈഫിൽ ടൊറന്റോയിലെ മാളുകളിലും പബ്ബുകളിലും കൂട്ടുകാരുമായി കറങ്ങിയിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ നാടൻ യാത്ര. ചുരത്തിലെ വളവുകളിൽ വണ്ടി നിർത്തി ചൂടുള്ള പഴംപൊരിയും ചായയും കുടിക്കുമ്പോൾ അവർ പഴയ സ്കൂൾ, കോളേജ് കഥകളിലേക്ക് തിരികെപ്പോയി.
"എന്തായാലും അളിയാ, നീയിപ്പോ കാനഡയിൽ പോയി രക്ഷപ്പെട്ടു. നാട്ടിൽ വന്ന് ഇതാ ഒരു നല്ല പെണ്ണിനെയും സെറ്റ് ആക്കി. ഞങ്ങളുടെ ഒക്കെ കാര്യം എന്താവുമോ എന്തോ..." വയനാട്ടിലെ ഒരു വ്യൂ പോയിന്റിൽ (view point) കാറ്റ് കൊണ്ടിരിക്കുമ്പോൾ ഫൈസൽ ചെറിയൊരു സങ്കടത്തോടെ പറഞ്ഞു.
"എടാ, എല്ലാം ശരിയാവുമെടാ. ഞാൻ അവിടെ പുതിയ ജോലിയിലൊക്കെ ഒന്ന് പച്ചപിടിക്കട്ടെ, എന്നിട്ട് നിങ്ങൾക്ക് വരാൻ പറ്റിയ എന്തെങ്കിലും വഴിയുണ്ടോന്ന് ഞാൻ നോക്കാം," ഷാഹിദ് സുഹൃത്തുക്കൾക്ക് വലിയൊരു ആത്മവിശ്വാസം നൽകി.
ആ ഒരു ദിവസത്തെ യാത്രയും കൂട്ടുകാരുമായുള്ള സംസാരവും അവന് നല്ലൊരു ഉണർവും നൽകി.
അങ്ങനെ അവസാനം അവൻ കാത്തിരുന്ന ആ വ്യാഴാഴ്ച വന്നെത്തി. കല്യാണ നിശ്ചയം അഥവാ. മലപ്പുറത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഗംഭീരമായ ഒരു 'മിഠായി കൊടുക്കൽ' ചടങ്ങ്. ജസ്‌നയുടെ വീട്ടിൽ അവളുടെ അടുത്ത കുടുംബക്കാരൊക്കെ വന്നു അത്യാവശ്യം വീടിൽ
💬 Comments
View all comments