0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 59.1K

നിറയെ ആളുണ്ടായിരുന്നു. നിശ്ചയമാണെങ്കിലും മുറ്റത്ത് വലിയൊരു പന്തൽ തന്നെ ഇട്ടിട്ടുണ്ട്. കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണത്തിൻ്റെ കൊതിയൂറുന്ന മണം വരുന്നുണ്ടായിരുന്നു. ഷാഹിദിന്റെ കുടുംബത്തിൽ നിന്നും അടുത്ത ബന്ധുക്കളും ഒക്കെ ആയി പത്തിരുപതു പേരുടെ ഒരു സംഘം ആയിട്ടാണ് അവര് അങ്ങോട്ടേക്ക് പോയത്.

വലിയ അലങ്കരിച്ച ട്രേകളിൽ പഴവർഗ്ഗങ്ങളും, ഈന്തപ്പഴവും, പലഹാരങ്ങളും, ചോക്ലേറ്റും ഡ്രസ്സുകളുമൊക്കെയായി എല്ലാം നല്ല രീതിയിൽ gift wrap ഒക്കെ ചെയ്തു എല്ലാം കൂടെ പിടിച്ചു നീണ്ട നിരയായാണ് അവർ പെണ്ണിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്. വീട്ടിലേക്ക് കയറിയ ഉടനെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി തിരിച്ചിട്ടുള്ള ഭാഗങ്ങളിൽ അവർ ഇരിപ്പുറപ്പിച്ചു. ഇതെല്ലാം അവിടെ നടക്കുന്നു ഉണ്ട്.. ജസ്നയുടെ കുടുംബത്തിലെ ആരൊക്കെയോ വന്നു ഷാഹിദിനേ പരിചയപ്പെടുന്നു ഉണ്ടായിരുന്നു. എന്നാലും ഇതിൻ്റെ ഒക്കെ ഇടയിലും ഷാഹിദിന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിലും അവളെ തിരയുകയായിരുന്നു... അവളെ എവിടെയെങ്കിലും കാണുന്നു ഉണ്ടോ എന്ന് അവൻ്റെ കണ്ണുകൾ ഇങ്ങനെ പരാതി നടന്നു.

കുറച്ചു കഴിഞ്ഞു ആണ് അവള് അവളുടെ ഇത്താത്തമാരുടെയും കസിൻസിൻ്റെയും കൂടെ ഹാളിലോട്ട് ഇറങ്ങി വന്നത്. മുമ്പ് പെണ്ണുകാണൽ ദിവസത്തെ ആ ലളിതമായ ചുരിദാറിൽ നിന്നും മാറി, അല്പം ഹെവി വർക്കുകളുള്ള ഇളം പച്ച നിറത്തിലുള്ള ഒരു മനോഹരമായ ലഹങ്കയായിരുന്നു അവൾ അന്ന് ധരിച്ചിരുന്നത്. തലയിലൂടെ ഇളം പച്ച നിറത്തിലുള്ള വലിയൊരു ദുപ്പട്ട ഭംഗിയായി പിൻ ചെയ്തിട്ടുണ്ടായിരുന്നു. അവളുടെ തലമുടിയും കഴുത്തും നെഞ്ചിന്റെ ഭാഗവുമെല്ലാം പൂർണ്ണമായും ആ ദുപ്പട്ടയ്ക്കുള്ളിൽ വളരെ മാന്യമായി മറഞ്ഞിരിക്കുകയായിരുന്നു.

എന്നിരുന്നാലും, ആ ഹെവി ലഹങ്കയുടെ ഇടയിലൂടെയും അവളുടെ ആകാരവടിവും ആ നടപ്പിലെ ഒതുക്കവും ഷാഹിദിന്റെ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments