Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
കഴുത്തിൽ നേർത്തൊരു സ്വർണ്ണ നെക്ലേസ് കിടന്ന് തിളങ്ങുന്നുണ്ട്. വലിയ മേക്ക് അപ്പ് ഒക്കെ ഇട്ടുള്ള ഒരുക്കം ഒന്നും ഇല്ലെങ്കിൽ തന്നെയും അവളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു ഉണ്ടായിരുന്നു. കരിമഷിയെഴുതിയ ആ വലിയ കണ്ണുകളും, നാണം കലർന്ന ചിരി വിരിയുന്ന ആ ചുവന്ന ചുണ്ടുകളും കണ്ടപ്പോൾ ഷാഹിദിന് ശരിക്കും കണ്ണെടുക്കാൻ തോന്നിയില്ല. വല്ലാത്തൊരു ഒരു ആകർഷണീയത അവളിൽ അവന് തോന്നി..
ചുറ്റും ഒന്നു കണ്ണോടിച്ചപ്പോൾ എല്ലാരും അവളെ തന്നെ നോക്കുന്നത് കണ്ടപ്പോൾ തന്നെ ഇത് തൻ്റെ പെണ്ണ് ആവാൻ പോകുന്നവൾ ആണെന്ന് ഓർത്തപ്പോൾ തന്നെ അവന് അത് വല്ലാത്തൊരു അഭിമാനവും രോമാഞ്ചവും നൽകി.
പൂർണ്ണമായും മൂടിപ്പുതച്ചു നിൽക്കുമ്പോഴും ഇത്രയധികം ആകർഷണം ഒരു പെണ്ണിന് നൽകാൻ കഴിയുമെന്നുള്ളത് അവനൊരു പുതിയ തിരിച്ചറിവായിരുന്നു. ഇങ്ങനെ സാധാരണ രീതിയിലുള്ള വസ്ത്രങ്ങളിൽ പോലും ഇത്രയും ആകർഷണീയത അവൾക്ക് തോന്നുന്നുണ്ടെങ്കിൽ, തന്റെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങളും മേക്കപ്പും എല്ലാം ധരിപ്പിച്ച് ഒരു മേക്കോവർ നടത്തിയാൽ, ഈ പെണ്ണ് എന്തു മാത്രം കൺകുളിർമ ആയിരിക്കും കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും നൽകുക എന്ന് ഓർത്തപ്പോൾ തന്നെ ഷാഹിദിൻ്റെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു... നാട്ടിലെയും വീട്ടിലെയും അവസ്ഥയിൽ ഇതൊന്നും നടക്കില്ല എന്ന് ഷാഹിദിന് അറിയാമായിരുന്നെങ്കിലും, കാനഡയിൽ തന്റെ കൂടെ കൊണ്ടുപോയാൽ അവൾ പോലും അറിയാതെ അവളെ മാറ്റി എടുക്കണം എന്ന് ഷാഹിദ് ഈ കല്യാണ ഉറപ്പിക്കൽ സമയത്ത് തന്നെ ജസ്നയേ നോക്കി മനസ്സിൽ പ്രതിജ്ഞയെടുത്തു...
വീട്ടിലെ കാരണവന്മാർ ചേർന്ന് നിശ്ചയത്തിന്റെ ഔദ്യോഗികമായ സംസാരങ്ങളും അതിൻ്റെ ഭാഗം ആയിട്ടുള്ള പ്രാർത്ഥനയുമെല്ലാം വേണ്ട പോലെ പൂർത്തിയാക്കി. ഇനി സമ്മാനങ്ങൾ കൈമാറുന്ന ചടങ്ങാണ്.
💬 Comments
View all comments