Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
പന്തലിലും വീട്ടിനുള്ളിലും പെണ്ണുകാണൽ ചടങ്ങിന്റെ ചെറിയൊരു ബഹളവും സന്തോഷവും നിറഞ്ഞുനിന്നു. ഷാഹിദിന്റെ കൂട്ടുകാരും ജസ്‌നയുടെ ബന്ധുക്കളും കസിൻസുമെല്ലാം ആകാംക്ഷയോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ്.
ആദ്യം തന്നെ ഉമ്മ ജസ്‌നയുടെ അടുത്തേക്ക് ചെന്നു. വെൽവെറ്റ് ബോക്സിൽ കരുതിയിരുന്ന മനോഹരമായ സ്വർണ്ണ വളകൾ ഉമ്മ കയ്യിലെടുത്തു. ജസ്‌നയുടെ മൈലാഞ്ചിയിട്ട ആ മൃദുവായ കൈകൾ ഉമ്മ സ്നേഹത്തോടെ പിടിച്ചു. ചുവന്നു തുടുത്ത ആ വിരലുകളിലൂടെ വളകൾ അണിയിച്ചുകൊടുക്കുമ്പോൾ ഉമ്മ അവളുടെ നെറുകയിൽ പതുക്കെ തലോടി. തൻ്റെ വരാൻ പോകുന്ന കുടുംബത്തിലെ ഉമ്മയുടെ ആ സ്നേഹസ്പർശത്തിൽ ജസ്‌നയുടെ മുഖത്ത് നാണവും സന്തോഷവും കലർന്നൊരു പുഞ്ചിരി വിടർന്നു.
അടുത്തത് ഷാഹിദിന്റെ ഊഴമായിരുന്നു. അവൾക്കായി വാങ്ങിയ സ്വർണ്ണ മാലയും മോതിരവും അണിയിക്കേണ്ടത് അവനാണ്. എല്ലാവരുടെയും കണ്ണുകൾ അവരിലേക്കായി. ഷാഹിദ് പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവനടുത്തേക്ക് വരുമ്പോൾ ജസ്‌നയുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. അവളുടെ തല കുനിഞ്ഞിരിക്കുകയായിരുന്നു. നേരെ മുഖത്തോട് മുഖം ആയി ഷാഹിദിൻ്റെ മുഖത്തോട്ടു നോക്കാൻ പോലും അവൾക്ക് ആ സമയം വല്ലാത്ത ഒരു നാണം ആയിരുന്നു.
ഷാഹിദ് മാല ബോക്സ് തുറന്നു കയ്യിലെടുത്തു. അവളുടെ കഴുത്തിന് ചുറ്റും ആ മാല അണിയിക്കുമ്പോൾ, അവന്റെ വിരലുകൾ അവളുടെ കഴുത്തിലെ മൃദുവായ ചർമ്മത്തിൽ ചെറുതായി ഒന്ന് സ്പർശിച്ചു. എല്ലാവർക്കും നടുവിൽ നിൽക്കുമ്പോഴുള്ള ആ ആദ്യ സ്പർശനത്തിൽ അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. ആ വളരെ ചെറിയ സമയം കൊണ്ട് ഉണ്ടായ തീരെ ചെറിയ ആ ഒരു സ്പർശത്തിൽ പോലും അവളുടെ കഴുത്തിലെ ചർമ്മത്തിൻ്റെ softness അവൻ മനസ്സ് കൊണ്ട് തൊട്ടറിഞ്ഞു.. അവൾ ഉപയോഗിച്ച ഏതോ നേർത്ത
💬 Comments
View all comments