Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
പെർഫ്യൂമിൻ്റെയു അവളുടെ ശരീരത്തിന്റെയും വല്ലാത്തൊരു പെൺസുഗന്ധം ഷാഹിദിന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. ആ വലിയ ഷാളിന് ഇടയിലൂടെ വളരെ കരുതലോടെ കഷ്ടപ്പെട്ടു അവൻ ആ മാലയിട്ടു കൊടുത്തു.
തുടർന്ന് മോതിരം അണിയിക്കുന്ന ചടങ്ങായിരുന്നു. ഷാഹിദ് അവളുടെ വലതുകൈ പതുക്കെ തന്റെ കയ്യിലെടുത്തു. ആദ്യമായാണ് അവൻ അവളുടെ കൈ പിടിക്കുന്നത്. അതും എല്ലാരും നോക്കി നിൽക്കെ. അതിൻ്റെ ഒരു ചമ്മൽ രണ്ടു പേർക്കും ഉണ്ടായിരുന്നു.
ഷാഹിദ് അവളുടെ വലതുകൈ പതുക്കെ തന്റെ കയ്യിലെടുത്തു. ആദ്യമായാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ അവളുടെ കൈ പിടിക്കുന്നത്. വിരൽത്തുമ്പുകളിലും കൈവെള്ളയിലും അതിമനോഹരമായി പടർന്നു കിടക്കുന്ന മൈലാഞ്ചിക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. ഇന്നലെ രാത്രിയിട്ടതിന്റെ പുതുമ ഒട്ടും മാറാത്തതുകൊണ്ട്, മൈലാഞ്ചിയുടെ ആ പ്രത്യേക നാടൻ സുഗന്ധം ഷാഹിദിന് വളരെ പെട്ടെന്ന് അനുഭവിക്കാൻ കഴിഞ്ഞു. എന്നാൽ ആ സുഗന്ധം നിറഞ്ഞ അവളുടെ മൃദുവായ വിരലുകൾ, ടെൻഷൻ കാരണം വല്ലാതെ തണുത്തുറഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഇപ്പോഴും താഴേക്ക് തന്നെയായിരുന്നു. ഷാഹിദ് ആ ചെറിയ ഡയമണ്ട് മോതിരം അവളുടെ വിരലിലേക്ക് പതിയെ അണിയിച്ചുകൊടുത്തു. ആ സമയം ചുറ്റും നിന്ന കൂട്ടുകാരും കസിൻസും ചെറിയ രീതിയിൽ കയ്യടിക്കുകയും, ബാക്കിൽ എന്തൊക്കെയോ കമൻ്റ് പറഞ്ഞ് കളിയാക്കി ചിരിക്കുകയും ചെയ്യുന്നത് അവര് കേട്ടു. എന്താണ് അവര് പറയുന്നത് എന്ന് വ്യക്തമായി കേട്ടില്ലെങ്കിലും അവര് കളി ആകി ചിരിക്കുന്ന ആ ശബ്ദം കേട്ടപ്പോൾ ജസ്‌നയുടെ മുഖം കൂടുതൽ ചുവന്നു. ഷാഹിദിനും ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും അവന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. അവൻ്റെ കൂടെ അവളെ ചേർത്തു വെച്ചതാണല്ലോ അവര് തമാശ ഉണ്ടാക്കി ചിരിക്കുന്നത് എന്നത് അവന്
💬 Comments
View all comments