Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
കൂടുതൽ ഉത്സാഹം നൽകി...
പിന്നാലെ, കാനഡയിലെ മാളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത വിലകൂടിയ ഡ്രസ്സുകളും, സെഫോറയിൽ നിന്നെടുത്ത പ്രീമിയം പെർഫ്യൂമുകളും, വളരെ മനോഹരമായി പാക്ക് ചെയ്ത ലിൻഡ് (Lindt) ചോക്ലേറ്റുകളുടെ വലിയ പെട്ടികളുമെല്ലാം അലങ്കരിച്ച വലിയ ട്രേകളിൽ പെങ്ങൾ സഫ അവൾക്ക് നേരെ നീട്ടി.
"ഇതൊക്കെ എന്റെ വകയാട്ടോ", അവള് മെല്ലെ നാത്തൂൻ എന്ന നിലയ്ക്ക് കുറച്ചു credit എടുക്കാൻ ഉള്ള ഒരു ശ്രമം നടത്തി. "ഷാഹിക്കാന്റെ സ്പെഷ്യൽ ഗിഫ്റ്റ് വേറെ വരുന്നുണ്ട്," സഫ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ചുറ്റുമുള്ളവരും ചിരിച്ചു. ജസ്‌ന അവളതെല്ലാം വളരെ നാണത്തോടെയും സന്തോഷത്തോടെയും ഏറ്റുവാങ്ങി.
ഇതിന്റെയൊക്കെ കൂടെ, ഷാഹിദ് അവൾക്കായി കൊണ്ടുവന്ന ആ ചെറിയ ഗിഫ്റ്റ് ബോക്സും ഉണ്ടായിരുന്നു. അവൻ വളരെ സ്വാഭാവികമായി തന്നെ സഫയുടെ കയ്യിൽ നിന്നും ആ ബോക്സ് വാങ്ങി ജസ്‌നയ്ക്ക് നേരെ നീട്ടി. വലിയൊരു ആർഭാടമൊന്നുമില്ലാതെ ഒരു സാധാരണ സമ്മാനം കൊടുക്കുന്നതുപോലെയാണ് അവൻ അത് നൽകിയത്. അവൾ ചെറിയൊരു അമ്പരപ്പോടെ അത് വാങ്ങി കവർ പതിയെ തുറന്നു. ആ ബോക്സിനുള്ളിൽ തിളങ്ങിയിരിക്കുന്ന പിങ്ക് നിറത്തിലുള്ള പുതിയ ഐഫോൺ.
നാട്ടിലിപ്പോൾ ഐഫോൺ ഉപയോഗിക്കുന്നവർ ഒരുപാടുള്ളതുകൊണ്ട് അതൊരു വലിയ സംഭവം ഒന്നുമല്ലെങ്കിലും, ജസ്നയേ സംബന്ധിച്ച് അതൊരു ഒരു അത്ഭുതം തന്നെ ആയിരുന്നു. കാരണം ഇന്നുവരെ അവൾക്ക് സ്വന്തമായി ഒരു ഫോൺ ഉണ്ടായിരുന്നില്ല. ഒരുപാട് അവളൊരു ഫോണിനു വേണ്ടി അവളുടെ ഉപ്പയോടും അമ്മയോടും കെഞ്ചി നോക്കിയിട്ടുണ്ടെങ്കിലും ഇത്രയും കാലത്തിനിടക്കു അവൾക്ക് സ്വന്തം ആയി ഫോൺ കിട്ടിയിട്ടില്ല. വീട്ടിൽ ഉപ്പയുടെയോ ഉമ്മയുടെയോ ഫോണിൽ അത്യാവശ്യത്തിന് മാത്രം നോക്കാനോ, അല്ലെങ്കിൽ സഹോദരിമാരുമായി പങ്കുവെക്കാനോ മാത്രമേ അവൾക്ക്
💬 Comments
View all comments