0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 63.4K

കഴിഞ്ഞിട്ടുള്ളൂ. ആദ്യമായി സ്വന്തമായി ഒരു സ്മാർട്ട്ഫോൺ, അതും ഏറ്റവും പുതിയ ഐഫോൺ തന്നെ കിട്ടിയപ്പോൾ അവൾക്ക് ആ സന്തോഷം ഉള്ളിൽ അടക്കിവെക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് പരിതിവിട്ടു പുറത്തു കാണിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല അവൾ ഉണ്ടായിരുന്നത്. അവൾ അവിശ്വസനീയതയോടെ ഷാഹിദിന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ സന്തോഷം കലർന്ന നോട്ടം ഷാഹിദിന് വലിയൊരു ആത്മസംതൃപ്തി നൽകി. ഐഫോണിന് കൊടുത്ത ഡോളർ മൊത്തം ഷാഹിദിന് ആ ഒരു നിമിഷത്തിൽ തന്നെ മുതലായി.

അതിൽ നാട്ടിലെ ഒരു പുതിയ സിം കാർഡ് ഇട്ട്, തന്റെ നമ്പർ ആദ്യമേ സേവ് ചെയ്തു വെച്ചാണ് ഷാഹിദ് അത് അവൾക്ക് കൊടുക്കാൻ കൊണ്ടുവന്നത്.

"Phone full active ആണ്. ഇതിൽ എൻ്റെ നമ്പർ നമ്പർ ചെയ്തിട്ടും ഉണ്ട്. ഇനി എപ്പോ എന്നോട് സംസാരിക്കാൻ തോന്നിയാലും ഇതില് എന്നെ വിളിച്ചാൽ മതി. പിന്നേ, പറ്റുകയാണെങ്കിൽ ഇന്ന് രാത്രി തന്നെ വിളിക്കണം കേട്ടോ. ഞാൻ കാത്തിരിക്കും," ചുറ്റുമുള്ള ആളുകളുടെ ബഹളങ്ങൾക്കിടയിലും അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഷാഹിദ് വളരെ പതിയെ പറഞ്ഞു.

മറുപടിയൊന്നും പറയാതെ, വലിയൊരു ചിരിയോടെ ഫോണും മറ്റു സമ്മാനങ്ങളുമായി അവൾ നാണത്തോടെ തലതാഴ്ത്തി. ഇനിയുള്ള ദിവസങ്ങളിൽ ആ ഫോണിലൂടെ വിരിയാൻ പോകുന്ന നീണ്ട പ്രണയ സംഭാഷണങ്ങളെക്കുറിച്ച് ഓർത്ത് ഷാഹിദിന്റെ ചുണ്ടിലും ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു. ഒപ്പം, അവളിൽ സ്പർശിച്ചപ്പോൾ ഉണ്ടായ ആ വല്ലാത്തൊരു ഫീൽ അവന്റെ വിരൽത്തുമ്പുകളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

അന്നത്തെ രാത്രി ഷാഹിദിന് വല്ലാത്തൊരു കാത്തിരിപ്പിന്റേതായിരുന്നു. ജസ്‌നയുടെ കോൾ വരാൻ സാധ്യതയുള്ളതുകൊണ്ട് അവൻ വേഗം തന്നെ ഭക്ഷണം കഴിഞ്ഞ് റൂമിൽ കയറി വാതിലടച്ചു. കിടക്കയിലിരുന്ന്

💬 Comments

View all comments