0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 64.6K

കുറെ സമയം കാത്തിരുന്നിട്ടും അവളുടെ കോൾ വന്നില്ല. അവൻ വാങ്ങി നൽകിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുവെച്ച വാട്സാപ്പിൽ അവൾ വന്നിട്ടുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. പക്ഷെ അവൾ ഓൺലൈനിൽ ഇല്ലായിരുന്നു. അങ്ങോട്ട് വിളിക്കണോ എന്ന് ഒരു വേള ചിന്തിച്ചെങ്കിലും, ആദ്യത്തെ ദിവസമായതുകൊണ്ട് അവളുടെ ദിനചര്യ അറിയാത്തത് കൊണ്ടും, ആരെങ്കിലും അവളുടെ കൂടെയുണ്ടെങ്കിൽ അത് അവൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതി അവൻ വിളിച്ചില്ല.

അങ്ങനെ കാത്തിരുന്ന് സമയം ഏതാണ്ട് പതിനൊന്നു മണിയായി. പെട്ടെന്ന് അവന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ അവൻ സേവ് ചെയ്തുവെച്ച അവളുടെ പുതിയ നമ്പർ. ഷാഹിദിന്റെ ചുണ്ടിലൊരു ചിരി വിടർന്നു, അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു.

"ഹലോ..." മറുതലയ്ക്കൽ അവളുടെ ആ നേർത്ത ശബ്ദം. ഒരുപാട് നാണവും, ആദ്യമായി പരസ്പരം ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയൊരു പരിഭ്രമവും ആ ഒറ്റ വാക്കിൽ തന്നെയുണ്ടായിരുന്നു.

"ഹലോ... തിരക്ക് ഒക്കെ കഴിഞ്ഞോ? പുതിയ ഫോൺ ഒക്കെ സെറ്റ് ആയോ?" അവൻ വളരെ സൗമ്യമായി ചോദിച്ചു.

"ഉം... സെറ്റായി... ഫസ്റ്റ് ടൈം നോക്കിയപ്പോ എനിക്ക് ശരിയായില്ലായിരുന്നു. പിന്നെ വൈകുന്നേരം മൂത്താപ്പയുടെ മോൻ അൻവർക്ക വന്നിട്ടാ അതൊന്ന് ആക്ടിവേറ്റ് ചെയ്തു തന്നത്," അവൾ പതിയെ പറഞ്ഞു. വീണ്ടും ഒരു ചെറിയ നിശബ്ദത.

"ആണോ? എന്താ പറ്റിയെ? ശരിയായിട്ട് പിന്നെ എന്താ വിളിക്കാൻ ഇത്ര വൈകിയത്? ഞാൻ നേരത്തെ വിളിക്കുമെന്ന് കരുതി നോക്കിയിരിക്കുവായിരുന്നു," ഷാഹിദ് ആ നിശബ്ദത ഭേദിച്ചുകൊണ്ട് കുസൃതിയോടെ ചോദിച്ചു.

"അത് ഷാഹിക്ക... വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നില്ലേ... ഉപ്പയും ഉമ്മയുമൊക്കെ ഉറങ്ങാൻ കാത്തുനിന്നതാ. പിന്നെ റൂമിൽ ഇത്താത്തമാരും ഉണ്ടായിരുന്നു," അവൾ

💬 Comments

View all comments